വിമാനത്താവളത്തിനു ചെറുവള്ളി എസ്റ്റേറ്റ് ഭൂമി വിട്ടുകൊടുക്കാനാകില്ലെന്നു ബിലീവേഴ്സ് ചർച്ച്
Monday, December 5, 2016 3:54 PM IST
പത്തനംതിട്ട: ബിലീവേഴ്സ് ചർച്ചിന്റെ ഉടമസ്‌ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റ് ഭൂമി വിമാനത്താവളം ആവശ്യങ്ങൾക്കായി വിട്ടുകൊടുക്കാനാകില്ലെന്നു സഭയുടെ കൗൺസിൽ യോഗം തീരുമാനിച്ചു.

നാടിന്റെ വികസനത്തിൽ പങ്കാളികളാകാൻ സഭയ്ക്കു താത്പര്യമുണ്ടായിരുന്നെങ്കിലും അനാവശ്യ വിവാദങ്ങളും സഭയെയും നേതൃത്വത്തെയും അപകീർത്തിപ്പെടുത്താൻ സമൂഹമധ്യത്തിൽ ശ്രമം നടക്കുന്നതിനാലും വിമാനത്താവളത്തിനു ഭൂമി വിട്ടുകൊടുക്കേണ്ടതെന്ന തീരുമാനത്തിലേക്കു സഭാനേതൃത്വം എത്തിച്ചേരുകയാണെന്നു കൗൺസിൽ അഭിപ്രായപ്പെട്ടു. ബിലീവേഴ്സ് ചർച്ച് വാങ്ങിയ സ്‌ഥലത്തുനിന്നു വിമാനത്താവള ആവശ്യത്തിനുവേണ്ടി ഭൂമി വിട്ടുകൊടുക്കണമെന്ന നിർദേശമാണ് ഉയർന്നത്.


എരുമേലിയിൽ വിമാനത്താവളത്തിന് സർക്കാർ മുൻ കൈയെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതിനു പിന്നാലെയാണു എസ്റ്റേറ്റ് ഏറ്റെടുക്കണമെന്ന നിർദേശമുണ്ടായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.