വൈദ്യുതി ചാർജ് വർധിപ്പിക്കാൻ റെഗുലേറ്ററി കമ്മീഷൻ നടപടി തുടങ്ങി
വൈദ്യുതി ചാർജ് വർധിപ്പിക്കാൻ റെഗുലേറ്ററി  കമ്മീഷൻ നടപടി തുടങ്ങി
Monday, December 5, 2016 3:54 PM IST
തിരുവനന്തപുരം: ഗാർഹിക ഉപയോക്‌താക്കളിൽ 350 യൂണിറ്റ് വരെ പ്രതിമാസ ഉപയോഗമുള്ളവർക്കു നിരക്ക് ഉയർത്തി വൈദ്യുതി നിരക്കുകൾ പുതുക്കി നിർദേശിക്കാൻ റെഗുലേറ്ററി കമ്മീഷൻ നടപടി ആരംഭിച്ചു. ഇതു സംബന്ധിച്ച പൊതു അറിയിപ്പും പുറപ്പെടുവിച്ചു. ഇതിന്മേൽ ഈ മാസം 27 മുതൽ വിവിധ സ്‌ഥലങ്ങളിൽ സിറ്റിംഗ് നടത്തും. പരാതിയുള്ളവർക്കു റെഗുലേറ്ററി കമ്മീഷനു പരാതി നൽകാം.

1000 വാട്ട് വരെ കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റും വരെ ഉപയോഗമുള്ള ബിപിഎൽ വിഭാഗത്തിലെ ഗാർഹിക ഉപയോക്‌താക്കൾക്ക് താരിഫ് വർധന നിർദേശിക്കുന്നില്ല. നാണ്യവിള തോട്ടങ്ങൾക്കു കീഴിലെ തോട്ടം തൊഴിലാളികൾ താമസിക്കുന്ന കോളനികൾക്ക് പ്രതിമാസ ഫിക്സഡ് നിരക്ക് 2200 രൂപയാണ് ഈടാക്കുന്നത്. ഇതുമാറ്റി ഓരോ കോളനിയിലേയും ഓരോ ഗാർഹിക യൂണിറ്റിനും 30 രൂപ നിരക്കിൽ ഫിക്സഡ് നിരക്ക് ഈടാക്കാൻ നിർദേശിക്കുന്നു.

ഗാർഹിക വിഭാഗത്തിൽ പുതുക്കാൻ നിർദേശിക്കുന്ന നിരക്കും ബ്രാക്കറ്റിൽ നിലവിലെ നിരക്കും.

ഫിക്സഡ് ചാർജ് സിംഗിൾ ഫേസ്
മാസം 30 രൂപ (20 രൂപ)

ഫിക്സഡ് ചാർജ് ത്രീ ഫേസ് മാസം 80 രൂപ ( 60 രൂപ)
50 യൂണിറ്റുവരെ 2.90 (2.80)
51 മുതൽ 100 യൂണിറ്റുവരെ 3.50 (3.20)
101–150 യൂണിറ്റുവരെ 4.50 (4.2)
151–200 യൂണിറ്റുവരെ 6.10 (5.8)
201–250 യൂണിറ്റുവരെ 7.30 ( 7)

250 യൂണിറ്റിനു മുകളിലുള്ള ഉപയോക്‌താക്കളുടെ പ്രതിമാസ നിരക്ക് ചുവടെ


ഫിക്സഡ് ചാർജ് സിംഗിൾ ഫേ സ് 30 രൂപ (20 രൂപ)
ഫിക്സഡ് ചാർജ് ത്രീ ഫേസ് 80 രൂപ ( 60 രൂപ)

പ്രതിമാസ ഉപയോഗം

300 യൂണിറ്റുവരെ 5.50 രൂപ (5)
350 യൂണിറ്റുവരെ 6.20 (5.7)
400 യൂണിറ്റുവരെ 6.50 (6.10)
500 യൂണിറ്റുവരെ 6.70 (6.7)
500 യൂണിറ്റിനു മേൽ 7.50 (7.5)

വ്യാവസായിക വിഭാഗം

പ്രതിമാസം 10 കിലോവാട്ടിനു താഴെ 25 (100)
10 മുതൽ 20 കിലോവാട്ടുവരെ 75 (60)
20 കിലോവാട്ടിനു മുകളിൽ 150 (125)
എൽഡി4 എ 5.50 (5.20)

ഐടി വ്യവസായം എൽടി 4 ബി ആറ് രൂപ ( 5.80)

കാർഷിക മേഖലയ്ക്ക് നിരക്ക് വർധന ശിപാർശ ചെയ്യുന്നില്ല. ജലധാര, സുജലധാര, ജലനിധി തുടങ്ങിയ പദ്ധതികൾക്ക്് ഗാർഹിക നിരക്കിൽ നൽകാൻ നിർദേശിക്കുന്നു.

ശരാശരി വൈദ്യുതി വിലയുടെ 120 ശതമാനത്തിൽ അധികം താരിഫ് നിരക്കുള്ള ലോടെൻഷൻ, ഹൈടെൻഷൻ വിഭാഗങ്ങൾക്ക് നിരക്ക് വർധന നിർദേശിക്കുന്നില്ല.

2014 ഓഗസ്റ്റ് 16 നാണ് അവസാനമായി നിരക്ക് വർധിപ്പിച്ചത്. സംസ്‌ഥാന വൈദ്യുതി ബോർഡുകൾ താരിഫ് വർധന അപേക്ഷ നൽകാത്തപക്ഷം റെഗുലേറ്ററി കമ്മീഷൻ നിരക്ക് വർധന നടപ്പാക്കണമെന്ന കേന്ദ്ര സർക്കാരിന്റെ അപ്പലൈറ്റ് ട്രൈബ്യൂണൽ വിധിയുടെ പശ്ചാത്തലത്തിലാണു സംസ്‌ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ താരിഫ് വർധനയ്ക്കു നിർദേശം പുറപ്പെടുവിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.