കെസിബിസി മീഡിയ കമ്മീഷൻ ഓൺലൈൻ കാരൾ മത്സരത്തിന് എൻട്രികൾ ക്ഷണിച്ചു
Monday, December 5, 2016 3:54 PM IST
കൊച്ചി: കെസിബിസി മീഡിയ കമ്മീഷനും ജസ്റ്റിൻ മീഡിയ ഹൗസും സംയുക്‌തമായി ഓൺലൈൻ ക്രിസ്മസ് കാരൾ മത്സരം (സോംഗ് ഓഫ് സോംഗ്സ്) നടത്തും. ഇടവക, കോൺവെന്റ്, സെമിനാരി എന്നീ മൂന്നു വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ രാജ്യത്തിനകത്തും പുറത്തുംനിന്നുള്ള ടീമുകൾക്കു പങ്കെടുക്കാം.

ആദ്യ റൗണ്ടിൽ ടീമുകൾ തങ്ങളുടെ കാരൾ ഗാനങ്ങൾ ംംം. െീിഴീളെീിഴെ.ശി എന്ന വെബ്സൈറ്റിൽ 28നു മുമ്പ് അപ്ലോഡ് ചെയ്യണം. മൂന്നു മുതൽ പത്തു മിനിട്ടു വരെയുള്ള ഒരു പാട്ടാണ് അപ്ലോഡ് ചെയ്യേണ്ടത്. ഇടവകകൾ നൽകുന്ന എൻട്രികൾ മലയാളം കരോളായിരിക്കണമെന്നു നിർബന്ധമുണ്ട്. എന്നാൽ സെമിനാരികൾക്കും കോൺവെന്റുകൾക്കും ഏതു ഭാഷയിലുമുള്ള പാട്ടുകൾ നൽകാം.

എല്ലാ ഗാനങ്ങളും ഫേസ്ബുക്ക് പേജ് വഴി നവമാധ്യമങ്ങളിൽ ഷെയർ ചെയ്യുമെന്നു കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. ജോളി വടക്കൻ അറിയിച്ചു. രണ്ടാം റൗണ്ടിൽ തെരഞ്ഞെടുക്കപ്പെടുന്ന പത്തു ടീമുകൾ തങ്ങളുടെ കരോൾ വീഡിയോ മികച്ച ദൃശ്യ, ശബ്ദ മികവോടെ വീണ്ടും അപ്ലോഡ് ചെയ്യണം. ഇതിന്റെ അവസാന തീയതി ഫെബ്രുവരി 14ലാണ്. 10 പേരിലധികമടങ്ങുന്ന ജുറിയാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്. ഫെബ്രുവരി 28നു ഫേസ്ബുക്ക് പേജിലൂടെ വിജയികളെ പ്രഖ്യാപിക്കും.


മാർച്ച് ഒമ്പതിനു കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ വിജയികൾക്കു സമ്മാനങ്ങൾ വിതരണം ചെയ്യും.
പത്രസമ്മേളനത്തിൽ ജസ്റ്റിൻ മീഡിയ ഹൗസ് മാനേജിംഗ് ഡയറക്ടർ ജസ്റ്റിൻ ജെ. തച്ചിൽ, മാനേജർ ലിയോ ജോസ്, പ്രോഗ്രാം ഡയറക്ടർ ഫിഡിൽ തോമസ് എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.