കോടികൾ ചെലവഴിച്ചുള്ള ആഡംബര വിവാഹത്തിനു പ്രമുഖ നേതാക്കളെത്തിയില്ല
കോടികൾ ചെലവഴിച്ചുള്ള ആഡംബര വിവാഹത്തിനു പ്രമുഖ നേതാക്കളെത്തിയില്ല
Sunday, December 4, 2016 1:15 PM IST
തിരുവനന്തപുരം: നോട്ട് പ്രതിസന്ധിയിൽപ്പെട്ടു ജനങ്ങൾ വലയുമ്പോൾ കോടികൾ ചെലവഴിച്ചു നടത്തിയ ആഡംബര വിവാഹച്ചടങ്ങിനു പ്രമുഖ കോൺഗ്രസ് നേതാക്കളെത്തിയില്ല. മദ്യവ്യവസായി ബിജു രമേശിന്റെ മകളുടെയും മുൻ മന്ത്രി അടൂർ പ്രകാശിന്റെ മകന്റെയും ആഡംബര വിവാഹത്തിൽ നിന്നാണു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കൾ വിട്ടുനിന്നത്.

എന്നാൽ, രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ, മുൻ കേന്ദ്രമന്ത്രി വയലാർ രവി, മുൻ ഗവർണർ വക്കം പുരുഷോത്തമൻ, ആന്റോ ആന്റണി എംപി, മുൻ സ്പീക്കർ എൻ. ശക്‌തൻ തുടങ്ങിയവർ വെൺപാലവട്ടത്തു നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുത്തു. ഇടതുപക്ഷത്തു നിന്നു സി. ദിവാകരൻ എംഎൽഎ, കെടിഡിസി ചെയർമാൻ എം. വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.


ചില നേതാക്കൾ അടൂർ പ്രകാശിന്റെയും ബിജു രമേശിന്റെയും വീടുകളിൽ എത്തി ആശംസ നേർന്നു. തമിഴ്നാട് ധനമന്ത്രി ഒ. പനീർശെൽവം അടക്കമുള്ള പ്രമുഖർ എത്തുമെന്നു നേരത്തേ പ്രചാരണമുണ്ടായിരുന്നെങ്കിലും വന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.