ആദിവാസി യുവതിയുടെയും കുഞ്ഞിന്റെയും മരണം കേരളത്തിന് അപമാനം: ചെന്നിത്തല
ആദിവാസി യുവതിയുടെയും കുഞ്ഞിന്റെയും മരണം കേരളത്തിന് അപമാനം: ചെന്നിത്തല
Sunday, December 4, 2016 1:15 PM IST
തിരുവനന്തപുരം: തൊട്ടിപ്പാലം മാക്കൂട്ടം വനത്തിൽ പ്രസവത്തെ തുടർന്ന് ആദിവാസി യുവതിയും നവജാത ശിശുവും ചികിത്സ കിട്ടാതെ മരിക്കുകയും മൃതശരീരങ്ങൾ പുറത്തെത്തിക്കാൻ കഴിയാതെ 20 മണിക്കൂറോളം വനത്തിൽ അനാഥമായി കിടക്കുകയും ചെയ്ത സംഭവം സാംസ്കാരിക കേരളത്തിന് അപമാനമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ നടക്കുന്നതായി വായിച്ചറിഞ്ഞിട്ടുള്ള കാര്യമാണു കേരളത്തിലും സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആദിവാസികൾക്കു വേണ്ടി കോടികൾ ചെലവഴിച്ചു നിരവധി പദ്ധതികൾ നടപ്പാക്കുന്നുവെന്നു സർക്കാർ അവകാശപ്പെടുമ്പോഴാണു ദുരന്തമുണ്ടായത്. വെള്ളിയാഴ്ച ഉച്ചയ്ക്കു മരിച്ച ഇവരുടെ മൃതശരീരങ്ങൾ ശനിയാഴ്ച രാവിലെ വിവരമറിഞ്ഞെത്തിയ നാട്ടുകാരും മാധ്യമ പ്രവർത്തകരുമാണു വനത്തി നു പുറത്തെത്തിച്ചത്.


സംഭവം എങ്ങനെയുണ്ടായി എന്നത് അന്വേഷിക്കണം. പോലീസ്– വനം വകുപ്പ് ഉദ്യോഗസ്‌ഥർക്കെതിരേ കർശന നടപടി സ്വീകരിക്കണം. കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായം നൽകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.