നോട്ട് പിൻവലിക്കൽ അന്വേഷണംവേണം: ടോം വടക്കൻ
Sunday, December 4, 2016 1:04 PM IST
കൊച്ചി: നോട്ട് പിൻവലിക്കൽ സംബന്ധിച്ച കാര്യങ്ങളെകുറിച്ചു സംയുക്‌ത പാർലമെന്ററി കമ്മിറ്റി അന്വേഷണം നടത്തണമെന്ന് എഐസിസി വക്‌താവ് ടോം വടക്കൻ. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം റിക്കാർഡ് ചെയ്ത പ്രസംഗമാണെന്ന് ആരോപണം ഉയർന്നിരിക്കുകയാണ്. മോദിയെ സഹായിക്കുന്ന കുത്തക വ്യവസായികൾക്കും വിവരം മുൻകൂട്ടി അറിവുണ്ടായിരുന്നുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഇത് ദുരീകരിക്കുന്നതിനു സമഗ്രമായ അന്വേഷണം അനിവാര്യമാണ്. അതിനാലാണു കോൺഗ്രസ് പാർട്ടി ജെപിസിയെക്കൊണ്ട് ഇതു സംബന്ധിച്ചു സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.