ഡിസംബർ 24നു നിയന്ത്രിത അവധി നൽകണം: കത്തോലിക്ക കോൺഗ്രസ്
Saturday, December 3, 2016 2:01 PM IST
തൊടുപുഴ: ഈ വർഷത്തെ ക്രിസ്മസ് ദിനം ഞായറാഴ്ച ആയതിനാൽ 24 ന് നിയന്ത്രിത അവധി നൽകണമെന്നു കത്തോലിക്ക കോൺഗ്രസ് കേന്ദ്ര ജനറൽ സെക്രട്ടറി ബിജു പറയന്നിലം.

വിവിധ പ്രദേശങ്ങളിൽ ജോലി ചെയ്യുന്നവർക്കും വിദ്യാർഥികൾക്കും സ്വഭവനങ്ങളിൽ എത്തിച്ചേരാൻ സൗകര്യം ഒരുക്കുന്നതിനു വേണ്ടിയാണിത്. കോതമംഗലം രൂപത പ്ര സിഡന്റ് ഐപ്പച്ചൻ തടിക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ കത്തോലിക്ക കോൺഗ്രസ് നേതാക്കളായ ജോസ് ഇലഞ്ഞിക്കൽ, ജോൺ മുണ്ടൻകാവിൽ, ജിബോയിച്ചൻ വടക്കൻ, ജോസ് പുതിയേടം, മാത്യു വെച്ചൂർ, മാത്യു മലേക്കുടി, ജോർജ് മണിമല തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.