തീരമേഖലയെ സംരക്ഷിക്കുന്നതിൽ സർക്കാരുകൾക്ക് അനാസ്‌ഥയെന്നു ഡോ. സൂസപാക്യം
തീരമേഖലയെ സംരക്ഷിക്കുന്നതിൽ സർക്കാരുകൾക്ക് അനാസ്‌ഥയെന്നു ഡോ. സൂസപാക്യം
Saturday, December 3, 2016 2:01 PM IST
ആലപ്പുഴ: തീരമേഖലയിൽ നിവസിക്കുന്ന പിന്നോക്ക വിഭാഗങ്ങളെ സംരക്ഷിക്കുന്നതിൽ കേന്ദ്ര സം സ്‌ഥാന സർക്കാരുകൾ അനാസ്‌ഥ പുലർത്തുന്നതായി കെആർഎൽ സിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. സൂസപാക്യം. ആലപ്പുഴയിൽ ലത്തീൻ കത്തോലിക്ക ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന നിർ വാഹക സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കത്തോലിക്കരുടെ 26 ആവശ്യങ്ങൾ ഉന്നയിച്ചുക്കൊണ്ടുളള അവകാശ പ്രഖ്യാപന രേഖ ഇരു സർക്കാരുകൾക്കും നൽകിയിട്ടും ഇതുവരെയും വെളിച്ചം കണ്ടില്ല. ആവശ്യങ്ങൾ കത്തോ ലിക്ക വിഭാഗത്തിന്റെ മാത്രമല്ല, മറിച്ച് തീരദേശവാസികളായ മുഴുവ ൻ പിന്നോക്കക്കാരുടേതുമാണ്.

തീരമേഖലയിൽ സർക്കാർ നട ത്തുന്ന പരിഷ്കാരങ്ങൾ തീരവാസികൾക്കു ദോഷം ചെയ്യുന്നതാകരുത്. ഓരോ വികസന പ്രവർത്തനവും മേഖലയിലുളള ജനങ്ങളെ അറിയിച്ചുവേണം നടപ്പിലാക്കാൻ. ഇപ്പോൾ നടപ്പിലാക്കുന്ന ഗ്രീൻ കോറിഡോർ പദ്ധതി ജനങ്ങളെ കനത്ത ആശങ്കയിലേക്കാണു തള്ളിവിട്ടിട്ടുള്ളത്. മത്സ്യത്തൊഴിലാളികൾ അടക്കമുള്ളവരെ കുടിയൊഴിപ്പിക്കേണ്ട സാഹചര്യവുമുണ്ട്. ഇക്കാര്യം ഓർമപ്പെടുത്തിയാണ് ബിഷപ്പ് തീരമേഖല യിലെ മാറ്റങ്ങളെ ഉദ്ധരിച്ചത്.


ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ കത്തോലിക്ക സമുദായം ഒന്നിച്ചു നിൽക്കണമെന്നും ആർച്ച്ബിഷപ് ആഹ്വാനം ചെയ്തു. ആലപ്പുഴ ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ അധ്യക്ഷനായിരുന്നു. ഫാ. പ്രിൻസ് സേവ്യർ താന്നിക്കാപറമ്പ് , ഫാ. പ്രസാദ് തെരുമ്പത്ത്, കെആർഎൽസിസി വൈസ്പ്രസിഡന്റ് ഷാജി ജോർജ്, ബെന്നി പാപ്പച്ചൻ, തോമസ് എം സ്റ്റീഫൻ, പ്രഫ. ഏബ്രഹാം അറയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

രാവിലെ കത്തീഡ്രൽ അങ്കണത്തിൽ പ്രഫ. ഏബ്രഹാം അറയ്ക്കൽ പതാകയുയർത്തിയതോടെയാണ് സമ്മേളനത്തിനു തുടക്കമായത്. തിരുവനന്തപുരം ആർച്ച്ബിഷപ് ഡോ. സൂസപാക്യം, ആലപ്പുഴ ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ എന്നിവർക്കു സ്വീകരണവും നല്കി. ക്ലീറ്റസ് കളത്തിൽ, ജോസി സെബാസ്റ്റ്യൻ, പി.ജി. ജോൺ ബ്രിട്ടോ, ജോസ് ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.