ആഡംബര വിവാഹം ഇന്ന്; അകമ്പടിയായി വിവാദവും
ആഡംബര വിവാഹം ഇന്ന്; അകമ്പടിയായി വിവാദവും
Saturday, December 3, 2016 2:01 PM IST
തിരുവനന്തപുരം: നോട്ടു പ്രതി സന്ധിയിൽ ജനം വലയുമ്പോൾ കോടികൾ ചെലവിട്ടു മറ്റൊരു ആ ഡംബര വിവാഹത്തിനുള്ള ഒരുക്കങ്ങൾ കൂടി പൂർത്തിയായി. രാജകീയ പ്രൗഢിയോടെ തയാറാ ക്കിയ വിവാഹവേദിയിൽ വ്യ വസായി ഡോ.ബിജു രമേശിന്റെ മകൾ മേഘയുടെ കഴുത്തിൽ മുൻമന്ത്രി അടൂർ പ്രകാശിന്റെ മകൻ അജയകൃഷ്ണൻ താലിചാർ ത്തും. ഇന്നു വൈകുന്നേരം കിംസ് ആശുപത്രിക്കു സമീപമുള്ള രാജ ധാനി ഗാർഡൻസിലെ പടുകൂറ്റൻ വിവാഹപന്തലിലാണു ചടങ്ങുകൾ നടക്കുക.

എട്ടേക്കറോളം വരുന്ന സ്‌ഥല ത്തു മൈസൂർ കൊട്ടാരത്തിന്റെ മാതൃകയിലാണു പന്തലിന്റെ കവാ ടം. വധൂവരന്മാർ ഇരിക്കുന്ന വേദി, ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രമായ ഡൽഹിയിലെ അക്ഷധാം ക്ഷേത്രത്തിന്റെ മാതൃകയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. 120 അ ടി നീളവും 50 അടി പൊക്കവുമാ ണു വേദിക്കുള്ളത്. 500 തൊഴിലാളികൾ ഒന്നരമാസംകൊണ്ടാണു പന്തലിന്റെ പണി പൂർത്തിയാക്കിയത്. 20,000ലധികം പേർക്കു കല്യാ ണം കാണാൻ കഴിയുന്ന തരത്തിലാണു പന്തലിന്റെ രൂപകൽപന. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബ ലിയുടെ കലാസംവിധായക സം ഘമാണ് വിവാഹപ്പന്തൽ ഒരുക്കിയത്. ആറായിരം പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഭക്ഷണശാലയിൽ നൂറിലധികം വിഭവങ്ങൾ ഒരുങ്ങുന്നു. വിവിധ രാജ്യങ്ങളിൽ ലഭിക്കുന്ന രുചിയേറിയ ഏതുതരം ഭക്ഷണ വും ഭക്ഷണശാലയിൽ അതിഥികളുടെ മുന്നിലെത്തും. നൃത്തത്തിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണു വധൂവര ന്മാർ വേദിയിലെത്തുന്നത്.

തമിഴ്നാട് ധനമന്ത്രി ഒ. പനീർസെൽവത്തിന്റെ നേതൃത്വത്തിലു ള്ള മന്ത്രിമാരുടെ സംഘം വിവാഹ ത്തിൽ പങ്കെടുക്കും. ഇവർക്കു സു രക്ഷഒരുക്കാനുള്ള കമാൻഡോ സംഘം ഇതിനോടകം വിവാഹവേദിയിൽ നിലയുറപ്പിച്ചുകഴിഞ്ഞു. സംഗീതജ്‌ഞരായ ശ്വേത മോഹ ൻ, സുന്ദർരാജ് എന്നിവരുടെ സം ഗീതപരിപാടി, താണ്ഡവ് സംഘ ത്തിന്റെ നൃത്തപരിപാടി തുടങ്ങി നിരവധി കലാപരിപാടികൾ ചട ങ്ങുകൾക്കു മിഴിവേകും.


ഇന്നു വൈകുന്നേരം ആറിനും ആറരയ്ക്കുമിടയിലാണ് മുഹൂർത്തം. മന്ത്രിമാർ അടക്കമുള്ള വിഐപികൾ വിവാഹത്തിനെത്തുമെന്നു പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ സർക്കാരിന്റെ കാല ത്ത് ബാർകോഴ വിവാദത്തോടെയാണ് അബ്കാരി കൂടിയായ ബിജു രമേശ് വാർത്തകളിൽ നിറ യുന്നത്. സർക്കാരിനെ പ്രതിരോധ ത്തിലാക്കി ബാർകോഴ കേസുമാ യി അദ്ദേഹം മുന്നോട്ടുപോയി. ഇത്തരം വിവാദങ്ങൾ നടക്കുമ്പോ ൾ തന്നെ ബിജു രമേശിന്റെ മകളും അടൂർ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹനിശ്ചയം നടന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമു ള്ള കോൺഗ്രസ് നേതാക്കൾ പ ങ്കെടുത്തതു കോൺഗ്രസിലും യു ഡിഎഫിലും അന്ന് ഏറെ വിവാദ ങ്ങൾ സൃഷ്‌ടിച്ചിരുന്നു. ഇന്നു വിവാഹ ചടങ്ങിൽ ആരൊക്കെ പങ്കെടുക്കുമെന്ന കാര്യത്തിൽ രാഷ്ട്രീയ നേതാക്കൾക്കിടയിലും ആശയക്കുഴപ്പമുണ്ട്. ജനം നോട്ടു വിഷയത്തിൽ നട്ടംതിരിയുമ്പോൾ കോടികൾ പൊടിച്ചുള്ള ആഡംബ ര വിവാഹത്തിൽ പങ്കെടുക്കുന്നതു വിവാദത്തിൽ ചാടിക്കുമോയെന്നാണ് പലരുടെയും ആശങ്ക.

ഇതിനിടെ, നോട്ട് റദ്ദാക്കൽ തീ രുമാനം വിവാഹ ചടങ്ങുകൾ നട ത്തുന്നതിനു തനിക്കു വലിയ ബു ദ്ധിമുട്ടുകൾ സൃഷ്‌ടിച്ചെന്നു ബിജു രമേശ് പറഞ്ഞു. വിവാഹത്തിന്റെ ഒരുക്കത്തിനായി തന്റെ പല ബിസിനസ് അക്കൗണ്ടുകളിലെയും പ ണം സ്വരൂപിക്കേണ്ടിവന്നു. ബിസി നസുകാരായ സുഹൃത്തുക്കളുടെ പക്കൽനിന്നും പണം കടം വാങ്ങിയാണ് ആവശ്യമായ തുക ഇപ്പോൾ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.