ആഡംബര വിവാഹത്തിനെതിരെന്നു രമേശ് ചെന്നിത്തല
ആഡംബര വിവാഹത്തിനെതിരെന്നു രമേശ് ചെന്നിത്തല
Saturday, December 3, 2016 2:01 PM IST
തിരുവനന്തപുരം: ആഡംബര വിവാഹത്തിന് എക്കാലത്തും താൻ എതിരാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

വിവാഹത്തിന് ആഡംബരം പാടില്ലെന്ന പക്ഷക്കാരനാണു താൻ. തന്റെ മക്കളുടെ വിവാഹത്തിന് ആഡംബരം ഒഴിവാക്കും. ആഡംബര വിവാഹത്തിൽ പങ്കെടുക്കുന്നതിൽ കേന്ദ്ര വിലക്കില്ലെന്നും മുൻമന്ത്രി അടൂർ പ്രകാശിന്റെ മകന്റെയും ബാറുടമ ബിജു രമേശിന്റെ മകളുടെയും ആഡംബര വിവാഹവുമായി ബന്ധപ്പെട്ടുയർന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി രമേശ് ചെന്നിത്തല പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.