റേഷൻ വിതരണം പുനരാരംഭിക്കാൻ നടപടി വേണം: ഉമ്മൻ ചാണ്ടി
റേഷൻ വിതരണം പുനരാരംഭിക്കാൻ നടപടി വേണം: ഉമ്മൻ ചാണ്ടി
Friday, December 2, 2016 4:28 PM IST
തിരുവനന്തപുരം: സർക്കാരിന്റെ പിടിപ്പുകേടു മൂലം സംസ്‌ഥാനത്തു റേഷൻകട വഴിയുള്ള ഭക്ഷ്യധാന്യ വിതരണം പൂർണ സ്തംഭനാവസ്‌ഥയിലായിരിക്കുകയാണെന്നും ഇതു പുനരാരംഭിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. ഭക്ഷ്യ ഭദ്രതാ നിയമം സംസ്‌ഥാനത്തു നടപ്പാക്കിയശേഷം കഴിഞ്ഞ മാസം റേഷൻ വിതരണം വ്യാപകമായി തടസപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

എഫ്സിഐകളിൽ എത്തിയ ഭക്ഷ്യധാന്യം എടുത്തു റേഷൻ കടകൾക്കു വിതരണം ചെയ്യുന്നതിൽ സംസ്‌ഥാന സർക്കാർ പൂർണമായി പരാജയപ്പെട്ടു. റേഷൻ വിതരണം സ്തംഭിച്ചതോടെ പൊതുവിപണിയിൽ അരി വില വർധിച്ചു. കിലോയ്ക്ക് ഏഴു രൂപ വരെ വർധനയുണ്ടായിട്ടുണ്ട്.

ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കിയ ശേഷം മധ്യവർത്തികളെ ഒഴിവാക്കി സർക്കാർ നേരിട്ടാണ് ഭക്ഷ്യധാന്യം വിതരണം ചെയ്യേണ്ടത്. തൊഴിലാളികൾക്ക് സ്വകാര്യ മുതലാളിമാർ നൽകിയിരുന്ന അട്ടിക്കൂലി നൽകാൻ സർക്കാരിനു കഴിയാത്ത താണു വിതരണം തടസപ്പെടാൻ കാരണം. ഇതിന് അടിയന്തര പരിഹാരം ഉണ്ടാക്കാൻ സർക്കാർ തയാറാകണം.


ആദ്യഘട്ടത്തിൽ ഭക്ഷ്യ–തൊ ഴിൽ മന്ത്രിമാർ ഇടപെട്ടെങ്കിലും പിന്നീടു പിന്നോക്കംപോയി. സാധാര ണക്കാരെ പട്ടിണിക്കിടുന്ന നടപടി ഒഴിവാക്കാൻ സർക്കാരിനു കഴിഞ്ഞില്ലെങ്കിൽ അടിയന്തരമായി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ചുചേർക്കാൻ തയാറാകണം.

യുപിഎ സർക്കാരിന്റെ കാലത്ത് കേരളത്തിനു ലഭിച്ചിരുന്ന 16.4 ലക്ഷം ടൺ ഭക്ഷ്യധാന്യത്തിന്റെ അളവ് പത്തു ലക്ഷമാക്കി കുറച്ചു.

മണ്ണെണ്ണ വിഹിതം 36 ശതമാനം വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കു ന്യായീകരണമില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.