മാവോയിസ്റ്റ് അനുകൂല യോഗം: ചോദ്യംചെയ്യൽ പൂർത്തിയായി
Friday, December 2, 2016 4:07 PM IST
കൊച്ചി: മാവേലിക്കരയിൽ മാവോയിസ്റ്റ് അനുകൂല സംഘടനയായ റവലൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട് (ആർഡിഎഫ്) യോഗം സംഘടിപ്പിച്ച കേസിൽ പ്രതികളെ കോടതി നേരിട്ടു ചോദ്യംചെയ്യുന്ന നടപടി പൂർത്തിയായി. ഇന്നലെയാണു വിചാരണ നടപടിയുടെ ഭാഗമായി കോടതി പ്രതികളെ ചോദ്യംചെയ്തത്. കേസിന്റെ വാദം ആറിനു കേൾക്കും.

കേസിൽ കുറ്റപത്രം നൽകപ്പെട്ട മാവേലിക്കര മാങ്കാംകുഴി കരിവേലിൽ രാജേഷ് ഭവനത്തിൽ രാജേഷ് (37), കൽപാക്കം ഇന്ദിരഗാന്ധി അറ്റോമിക് റിസർച്ച് സെന്ററിലെ റിട്ടയേഡ് സയന്റിസ്റ്റ് ചെന്നൈ രാജാക്കിൽപാക്കം ഗോപാൽ (55), കൊല്ലം മയ്യകെപ്പുഴ ദേവരാജൻ (53), ചിറയിൻകീഴ് ഞാറയിൽക്കോണം ചരുവിള ബാഹുലേയൻ (53), മൂവാറ്റുപുഴ സ്വദേശി അജയൻ മണ്ണൂർ എന്നിവരാണ് എറണാകുളം പ്രത്യേക എൻഐഎ കോടതിയിൽ വിചാരണ നേരിടുന്നത്.


2012 ഡിസംബർ 29നാണ് മാവേലിക്കര ചെറുമഠം ലോഡ്ജിൽ മാവോയിസ്റ്റ് അനുകൂലയോഗം നടത്തിയെന്നാരോപിച്ച് അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.