ഒരു കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
ഒരു കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
Friday, December 2, 2016 4:07 PM IST
രാജകുമാരി: ബാഗിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാക്കളെ എക്സൈസ് സംഘം പിടികൂടി. എറണാകുളം ഓച്ചൻതുരുത്ത് അറയ്ക്കൽ സിജോ ജോസ്ലിൻ (18), വൈപ്പിൻ പണ്ടാരപ്പറമ്പിൽ അജിത് എൻ. കുമാർ(18) എന്നിവരെയാണ് ബോഡിമെട്ട് എക്സൈസ് ചെക്കുപോസ്റ്റിൽ പരിശോധനയ്ക്കിടെ പിടിയിലായത്.

തമിഴ്നാട്ടിൽനിന്നു കേരളത്തിലേക്കുവന്ന കെഎസ്ആർടിസി ബസിൽ യാത്രചെയ്ത ഇരുവരും ബോഡിമെട്ട് ചെക്പോസ്റ്റിനുസമീപം ബസിൽ നിന്നും ഇറങ്ങി നടന്നുവരുമ്പോഴാണ് സംശയം തോന്നിയ എക്സൈസ് ഉദ്യോഗസ്‌ഥർ ഇവരുടെ ബാഗ് പരിശോധിച്ചത്. സിജോയുടെ ബാഗിൽ നിന്നും 57 പൊതികളായി 393 ഗ്രാം കഞ്ചാവും അജിത്തിന്റെ ബാഗിൽനിന്നും 540 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.