ഏർലി കാൻസർ ഡിറ്റക്ഷൻ സെന്റർ: നോട്ടീസിനു നിർദേശം
Friday, December 2, 2016 4:07 PM IST
കൊച്ചി: കാൻസർ രോഗം തുടക്കത്തിൽത്തന്നെ കണ്ടെത്താൻ സൗകര്യമുള്ള മെഡിക്കൽ കേന്ദ്രങ്ങൾ (ഏർലി കാൻസർ ഡിറ്റക്ഷൻ സെന്റർ) ജില്ലകൾ തോറും തുടങ്ങണമെന്ന ഹർജി ഫയലിൽ സ്വീകരിച്ചു സംസ്‌ഥാന സർക്കാർ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്കു നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദേശിച്ചു. ആലപ്പുഴ വള്ളികുന്നം സ്വദേശി ജെ. ബിന്ധ്യ നൽകിയ ഹർജിയാണു ഹൈക്കോടതി പരിഗണിക്കുന്നത്. രാജ്യത്തുടനീളം കാൻസർരോഗം വ്യാപകമാകുന്നുണ്ടെന്നും കേരളത്തിലും സ്‌ഥിതി വ്യത്യസ്തമല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.