പ്രത്യേക കോടതികളിൽ യൂണിഫോം ധരിക്കരുതെന്ന്
Friday, December 2, 2016 4:04 PM IST
തിരുവനന്തപുരം: ലൈംഗികാതിക്രമങ്ങളിൽ നിന്നു കുട്ടികൾക്കു സംരക്ഷണം നൽകൽ നിയമപ്രകാരം രൂപീകൃതമായ പ്രത്യേക കോടതികളിൽ ഹാജരാകുന്ന പോലീസ് ഉദ്യോഗസ്‌ഥർ കോടതിനടപടികളിൽ പങ്കെടുക്കുമ്പോൾ യൂണിഫോം ധരിക്കാൻ പാടില്ലെന്ന് സംസ്‌ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ നിർദ്ദേശിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉത്തരവ് പുറപ്പെടുവിക്കാൻ കമ്മീഷൻ ചെയർപേഴ്സൺ ശോഭാ കോശി, അംഗം കെ. നസീർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് സംസ്‌ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു.


കുട്ടികളുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കുന്ന ജുവനൈൽ ജസ്റ്റീസ് ബോർഡ് മുമ്പാകെ പോലും പോലീസ് ഉദ്യോഗസ്‌ഥർ യൂണിഫോം ധരിച്ചുകൂടാ. ലൈംഗികപീഡനത്തിന് ഇരയായി പ്രത്യേക കോടതികളിൽ ഹാജരാകുന്ന കുട്ടികൾക്ക് ആ ആനുകൂല്യം നിഷേധിക്കുന്നത് നിയമത്തിന്റെ അന്തഃസത്തയ്ക്ക് എതിരും ശിശുസൗഹൃദ വിചാരണനടപടികളുടെ ലംഘനവുമാണെന്ന് കമ്മീഷൻ വിലയിരുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.