അംഗപരിമിതരുടെ വീൽചെയർ റാലി ഇന്ന്
Friday, December 2, 2016 3:40 PM IST
കാസർഗോഡ്: വീൽചെയർ അംഗപരിമിതരുടെ അവകാശങ്ങൾ നേടിയെടുക്കാനും ജീവിത പ്രശ്നം അധികാരികൾക്കു മുന്നിൽ എത്തിക്കാനുമായി ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷന്റെ (എകെഡബ്ല്യുആർഎഫ്) നേതൃത്വത്തിൽ ലോകവികലാംഗ ദിനമായ ഇന്നു സംസ്‌ഥാനത്തെ 14 ജില്ലാ കളക്ടറേറ്റുകളിലേക്കും സെക്രട്ടേറിയറ്റിലേക്കും വീൽചെയർ റാലി സംഘടിപ്പിക്കും. രാവിലെ 10ന് തുടങ്ങുന്ന വീൽചെയർ റാലിയെത്തുടർന്ന് അതതു ജില്ലാ കളക്ടർമാർക്കു വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം സമർപ്പിക്കും. ഒരേസമയം സംസ്‌ഥാനത്തെ എല്ലാ ജില്ലാ കളക്ടറേറ്റുകളിലേക്കും സെക്രട്ടേറിയറ്റിലേക്കും വീൽചെയർ റാലി നടത്തി തങ്ങളുടെ പ്രശനങ്ങൾ അധികൃതരുടെ മുന്നിൽ എത്തിക്കാൻ കഴിയുന്ന രീതിയിലാണു പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.


കേരള സ്റ്റേറ്റ് പോളിസി ഫോർ പേഴ്സൺസ് വിത്ത് ഡിസബിലിറ്റീസ്–2014 സർക്കാർ അംഗീകരിക്കുക, പൊതുഇടങ്ങളിൽ വീൽചെയർ സൗഹൃദമായ ടോയ്ലറ്റുകൾ നിർമിക്കുക, പൊതു–സ്വകാര്യ ഉടമസ്‌ഥതയിലുള്ള കെട്ടിടങ്ങൾ വീൽചെയർ സൗഹൃദമാക്കുന്നതിന് നടപടിയെടുക്കുക, മുച്ചക്ര സ്കൂട്ടറുകൾ സൗജന്യമായി നൽകുക, വീൽചെയർ അംഗപരിമിതരുടെ സാമൂഹ്യ ക്ഷേമ പെൻഷൻ 5,000 രൂപയായി വർധിപ്പിക്കുക, തൊഴിൽ പരിശീലനം നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണു വീൽചെയർ റാലി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.