സി.. ജീവൻ സ്മാരക സംഗീത പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
Friday, December 2, 2016 3:40 PM IST
കോട്ടയം: സി.കെ. ജീവൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള 2017ലെ രാകേന്ദു സംഗീത പുരസ്കാരത്തിനു വ്യക്‌തികളിൽനിന്നും സംഘടനകളിൽനിന്നും നാമനിർദേശം ക്ഷണിച്ചു. മലയാള ചലച്ചിത്രഗാന രചനാരംഗത്തെ സമഗ്രസംഭാവനക്കുള്ളതാണ് 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

ജനുവരി 12, 15 തീയതികളിൽ കോട്ടയം എംടി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന രാകേന്ദു സംഗീതോത്സവത്തിൽ പുരസ്കാരം വിതരണം ചെയ്യും. നാമനിർദേശം ചെയ്യപ്പെടുന്ന വ്യക്‌തിയുടെ സംഭാവനകളെക്കുറിച്ചുള്ള ലഘുവിവരണമടങ്ങിയ നാമനിർദേശങ്ങൾ കുര്യൻ തോമസ് കരിമ്പനത്തറയിൽ, സെക്രട്ടറി, സികെ ജീവൻ സ്മാരക ട്രസ്റ്റ്, മണർകാട്, കോട്ടയം 686019 എന്ന വിലാസത്തിൽ 29നു മുമ്പ് ലഭിക്കണം. 9447912448.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.