ഒന്നും മൂന്നും സെമസ്റ്റർ ബിടെക് പരീക്ഷകൾ മാറ്റി
Thursday, December 1, 2016 4:16 PM IST
തിരുവനന്തപുരം: എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ കീഴിലുള്ള കോളജുകളിൽ ഇന്ന് ആരംഭിക്കാനിരുന്ന ഒന്നും മൂന്നും സെമസ്റ്റർ ബിടെക് പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുമെന്നു പരീക്ഷ കൺട്രോളർ അറിയിച്ചു.

ഒന്നും മൂന്നും സെമസ്റ്റർ എം ടെക്, ഒന്നാം സെമസ്റ്റർ എംസിഎ, ബിആർക്, എംആർക്, എംപ്ലാൻ, എംബിഎ (സപ്ലിമെന്ററി) നാലാം സെമസ്റ്റർ എംബിഎ പരീക്ഷകൾ നിശ്ചയിച്ച സമയത്തു നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.