ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാർ അനുവദിച്ചതിനു രാജകുടുംബാംഗത്തിന്റെ പിന്തുണ
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാർ അനുവദിച്ചതിനു രാജകുടുംബാംഗത്തിന്റെ പിന്തുണ
Thursday, December 1, 2016 4:14 PM IST
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാർ ധരിച്ചു പ്രവേശനം അനുവദിക്കുന്നതിനെ അനുകൂലിച്ച് തിരുവിതാംകൂർ രാജകുടുംബാംഗം കത്തു നൽകി.

പൂയംതിരുനാൾ തമ്പുരാട്ടിയുടെ മകൾ തിരുവാതിര തിരുനാൾ ലക്ഷ്മി ബായിയാണ് അനുകൂലിച്ച് കത്തു നൽകിയത്. എന്നാൽ, രാജകുടുംബത്തിലെ മിക്കവരും നിലവിലെ ആചാരം തുടരണമെന്നു അഭിപ്രായമാണ് എക്സിക്യൂട്ടീവ് ഓഫീസർക്ക് എഴുതി നൽകിയത്.

സത്രീകളിൽ ചിലർ ഇന്നലെ ചുരിദാർ ധരിച്ചും മറ്റു ചിലർ ചുരിദാറിനു മേൽ മുണ്ടുചുറ്റിയും ദർശനം നടത്തി. പ്രതിഷേധിക്കാൻ ആരും ഇന്നലെ എത്തിയില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.