സഹകരണബാങ്കുകളിലെ നിക്ഷേപം: സർക്കാർ നടപടിയെടുക്കാൻ വൈകിയെന്നു കെ. സുരേന്ദ്രൻ
സഹകരണബാങ്കുകളിലെ നിക്ഷേപം: സർക്കാർ നടപടിയെടുക്കാൻ വൈകിയെന്നു കെ. സുരേന്ദ്രൻ
Thursday, December 1, 2016 4:14 PM IST
കോട്ടയം: പ്രാഥമിക സഹകരണ സംഘങ്ങളിൽ അക്കൗണ്ടുള്ളവർ ജില്ലാ സഹകരണ ബാങ്കിൽ സീ റോ ബാലൻസ് സേവിംഗ് അക്കൗ ണ്ട് തുടങ്ങി അക്കൗണ്ട് വഴി നി ക്ഷേപവും വായ്പാതുകയും പിൻവലിക്കാൻ സർക്കാർ മുമ്പു തന്നെ നടപടിയെടുക്കേണ്ടതായിരുന്നുവെന്നു ബിജെപി സംസ്‌ഥാന സെക്രട്ടറി കെ. സുരേന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

പണം പിൻവലിക്കലിനുശേഷം ഒരു മാസം പിന്നിടുന്നതു വരെ ഈ നടപടിയെടുക്കാതിരുന്നതു ജനങ്ങളിൽ ഭീതി വളർത്താനും കേന്ദ്ര സർക്കാരിനെതിരേ ജനവികാരം ഉണർത്താനുമായിരുന്നു.

സഹകരണ ബാങ്കുകളിലെ വൻകിടക്കാരുടെ കള്ളപ്പണ നിക്ഷേപം കെവൈസി ബാധകമല്ലാത്ത അവിട ത്തെ ബി ക്ലാസ്, സി ക്ലാസ് ഓഹരിയുടമകളുടെ പേരിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. എല്ലാ സഹകരണ ബാങ്കുകളെയും ബന്ധിക്കുന്ന കംപ്യൂട്ടർ സെർവറില്ലാത്തതിനാൽ ഇവിടെ നിയന്ത്രണം ഏർപ്പെടുത്തു ക എളുപ്പമല്ല. കഴിഞ്ഞ ദിവസങ്ങളിൽ സംസ്‌ഥാന വ്യാപകമായ സഹകരണ സ്‌ഥാപനങ്ങളിലെ പ്രമുഖർ യോഗങ്ങൾ കൂടി പണം വെളുപ്പിക്കാനുള്ള സാധ്യതകളും പഴുതുകളും ചർച്ച ചെയ്തിരുന്ന തായി സുരേന്ദ്രൻ ആരോപിച്ചു.

സഹകരണ ബാങ്കുകളിലെ നി ക്ഷേപകർക്ക് ആശ്വാസം ലഭിക്കാനു ള്ള നടപടികളെടുക്കാൻ സംസ്‌ഥാന സർക്കാർ ബോധപൂർവം കാല താമസം വരുത്തി സമൂഹത്തിൽ ഭീതി സൃഷ്‌ടിക്കുകയായിരുന്നു. അ തേസമയം, തമിഴ്നാട് സർക്കാർ ഇക്കാര്യത്തിൽ പണനിയന്ത്രണം വന്ന ദിവസങ്ങളിൽ തന്നെ നടപടികളെടുത്ത് നിക്ഷേപകർക്ക് ആ ശ്വാസം നൽകി. കേരളത്തിൽ പ്രശ്നപരിഹാരത്തിന് കാലതാമസമുണ്ടാക്കിയത് കള്ളപ്പണം വെളുപ്പിക്കാനുള്ള സാഹചര്യം സൃഷ്‌ടിക്കുന്നതിനുവേണ്ടിയായിരുന്നു.


സിപിഎം നിയന്ത്രണത്തിലുള്ള വിവിധ സഹകരണ ബാങ്കുകൾ നിയമവിരുദ്ധമായി പണം വായ്പ കൊടുക്കുന്നുണ്ട്. നാലു ശതമാനം പലിശ നിരക്കിൽ കർഷകർക്ക് നൽകേണ്ട കൃഷി വായ്പ കച്ചവടക്കാർക്കും സ്വന്തം താത്പര്യക്കാർക്കും ഉദാരമായി നൽകിക്കൊണ്ടിരിക്കു ന്നു. സഹകരണ ആശുപത്രികൾ ഉൾപ്പെടെ സംസ്‌ഥാനത്തെ വിവിധ സഹകരണ സംരംഭങ്ങളിൽ നിക്ഷേപത്തിന് ആദായനികുതി ഇളവുള്ളതിനാൽ അവിടെയും നിക്ഷേപം കുമിഞ്ഞുകൂടുകയാണ്.

ഇപ്പോഴത്തെ പണക്ഷാമം താത്കാലികമാണെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകുന്നുണ്ട്. തത്കാലം രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടായാലും ഭാവിയിൽ സാമ്പത്തിക രംഗത്ത് സുതാര്യത വരാൻ ഈ നടപടി ഇടയാക്കും. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് എൻ. ഹരിയും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.