നിലമ്പൂരിൽ മവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവം : വ്യാജ ചിത്രം പ്രചരിപ്പിച്ചവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു
നിലമ്പൂരിൽ മവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവം : വ്യാജ ചിത്രം പ്രചരിപ്പിച്ചവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു
Thursday, December 1, 2016 3:58 PM IST
തിരുവനന്തപുരം: നിലമ്പൂർ വനമേഖലയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വനിതയുടെ മൃതദേഹത്തിനു സമീപം കൂടിനിൽക്കുന്ന കേരള പോലീസ് സേനാംഗങ്ങൾ എന്നു തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജഫോട്ടകൾ പ്രചരിപ്പിച്ചവർക്കെതിരേ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു.

സർക്കാരിനും പോലീസിനും എതിരായി തീവ്രവാദ പ്രവർത്തനങ്ങൾ ശക്‌തിപ്പെടുത്തുന്നതിനും സർക്കാരിനെതിരേ ജനവികാരം തിരിച്ചുവിടുന്നതിനും വേണ്ടി നിലമ്പൂർ സംഭവമാണെന്ന വ്യാജേനയാണ് ഒരു സ്ത്രീയുടെ മൃതദേഹവും യൂണിഫോംധാരികളായി ചിലരുടെ ഫോട്ടോയും ഉൾപ്പെടുന്ന ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്.

ക്രൈംബ്രാഞ്ച് ചുമതലയുള്ള ഡിജിപി രാജേഷ് ദിവാന്റെ നിർദേശപ്രകാരം ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ സൈബർ പോലീസ് സ്റ്റേഷനും ഹൈടെക് സെല്ലും ചേർന്ന് അന്വേഷണം ആ രംഭിച്ചു. ഹൈടെക് സെൽ നടത്തിയ അന്വേഷണത്തിൽ 2015 ഒക്ടോബറിൽ ഒഡീഷ–ഛത്തീസ്ഗഡ് ബോർഡ റിൽ ദർഭഗട്ടി എന്ന സ്‌ഥലത്ത് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സ്ത്രീ യുടെ ചിത്രമാണ് ഇപ്പോൾ നിലമ്പൂരിൽ നടന്ന സംഭവത്തി ന്റേതെന്ന വ്യാജേന സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്.


ഈ സംഭവത്തിന്റെ വാർത്തയും ചിത്രവും ഒഡീഷ ന്യൂസ് ഇൻസൈറ്റ് എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. അതിൽ നിന്നു ചിത്രം മാത്രം ഡൗൺലോഡ് ചെയ്തു സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.

നിജസ്‌ഥിതി മനസിലാക്കാതെ ഇത്തരം വാർത്തകൾ പ്രചരിപ്പി ക്കരുതെന്നും ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരേ ശക്‌തമായ നിയമനടപടി സ്വീകരിക്കുമെന്നും രാജേഷ് ദിവാൻ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.