ആറന്മുളയിൽ ഇന്നു വിത്തിറക്കും
Friday, October 28, 2016 2:25 PM IST
പത്തനംതിട്ട: വിവാദമായ ആറന്മുള വിമാനത്താവളം നടപ്പാക്കില്ലെന്നു പ്രഖ്യാപിച്ച എൽഡിഎഫ് സർക്കാർ സമീപ പാടശേഖരങ്ങളിൽ കൃഷി പുനരാരംഭിക്കുന്ന പദ്ധതിക്ക് ഇന്നു തുടക്കം കുറിക്കും. വിമാനത്താവളം പ്രദേശത്ത് നെൽകൃഷി നടത്തുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്നു വിത്തിറക്കുന്നത് പദ്ധതിയുമായി ബന്ധമില്ലാത്ത സ്വകാര്യ വസ്തുവിലാണ്. രാവിലെ 10.30ന് ആറന്മുളയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് വിത്തു വിതച്ച് കൃഷിയിറക്കൽ ഉദ്ഘാടനം ചെയ്യുന്നത്. ചടങ്ങിൽ മന്ത്രിമാരായ വി.എസ്. സുനിൽ കുമാർ, മാത്യു ടി.തോമസ് തുടങ്ങിയവർ പങ്കെടുക്കും.


ആറന്മുളയിൽ വിമാനത്താവളത്തിനായി കെജിഎസ് കമ്പനി ഏറ്റെടുത്ത 314 ഏക്കറിൽ തത്കാലം കൃഷി ഇറക്കാനാകില്ല. മണ്ണിട്ടു നികത്തിയ ഭൂമി ഇപ്പോഴും കരയായി തുടരുകയാണ്. വ്യവസായ മേഖലയിൽ തുടരുന്ന ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിക്കുന്നതടക്കമുള്ള നടപടിക്രമങ്ങൾ എവിടെയുമെത്തിയിട്ടില്ല. സ്‌ഥലത്തിന്റെ ഉടമസ്‌ഥാവകാശം സ്വന്തമാക്കിയിട്ടുള്ള കെജിഎസ് കമ്പനി നിയമപരമായും വിഷയത്തെ നേരിട്ടുവരികയാണ്. ഇതിനിടെയാണ് ആറന്മുളയിൽ വിമാനത്താവളം ഉണ്ടാകില്ലെന്നും നെൽകൃഷി പുനരാരംഭിക്കുമെന്നും എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.