സഹൃദയയിൽ ഹാക്കത്തോൺ മൂന്നു മുതൽ
Friday, October 28, 2016 2:17 PM IST
തൃശൂർ: അഴിമതിക്കെതിരേ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുക്കാൻ കൊടകര സഹൃദയ എൻജിനിയറിംഗ് കോളജിൽ “ഹാക്ക് ഫോർ പീപ്പിൾ’ ഹാക്കത്തോൺ സംഘടിപ്പിക്കും. രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്നായി 110 സാങ്കേതിക വിദഗ്ധരും എൻജിനിയർമാരും പങ്കെടുക്കുന്ന ഹാക്കത്തോൺ നവംബർ മൂന്നു മുതൽ അഞ്ചുവരെയാണു നടക്കുക. കൊടകര സഹൃദയ എൻജിനിയറിംഗ് കോളജിലെ ഇന്നൊവേഷൻ സെന്ററാണു മുഖ്യ സംഘാടകർ. കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പരിപാടിയുടെ കേരള സ്റ്റാർട്ടപ്പ് മിഷൻ, സംസ്‌ഥാന വിജിലൻസ് വകുപ്പ്, കില എന്നിവയുടെകൂടി സഹകരണത്തോടെയാണു പരിപാടി.


മൂന്നാം തീയതി ഉച്ചയ്ക്കു രണ്ടിനു കേരള ഐടി സെക്രട്ടറി എം. ശിവശങ്കർ ഉദ്ഘാടനംചെയ്യും. അഞ്ചിന് ഉച്ചയ്ക്കു രണ്ടിന് സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ.കുഞ്ചെറിയ ഐസക് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യൻ, വിജിലൻസ് ഡയറക്ടർ ഡോ.ജേക്കബ് തോമസ്, തെർമോപെൻപോൾ കമ്പനി സ്‌ഥാപകൻ ബാലഗോപാൽ, കില ഡയറക്ടർ ഡോ.പി.പി. ബാലൻ, സ്റ്റാർട്ടപ്പ് മിഷൻ സിഇഒ ഡോ. ജയശങ്കർ പ്രസാദ് തുടങ്ങിയവർ വിവിധ അവസരങ്ങളിലായി മാർഗനിർദേശം നല്കാനും മേൽനോട്ടം വഹിക്കാനും എത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.