ടിക്ബൈ നവംബർ ആദ്യം
Friday, October 28, 2016 2:17 PM IST
കോട്ടയം: ഓൺലൈൻ വ്യാപാരരംഗത്ത് പ്രവാസി ഇന്ത്യക്കാരുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ആദ്യസംരംഭം ടിക്ബൈ നവംബർ ആദ്യം പ്രവർത്തനമാരംഭിക്കും. തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്ക് വിപണിയൊരുക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. കൂടുതൽ സാങ്കേതിക പരിനജ്‌ഞാനം ഇല്ലാത്തവർക്കും ഇടപാട് നടത്താവുന്ന രീതിയിലാണ് രൂപകല്പന.

കേരളത്തിലെ പരമ്പരാഗത ഉത്പന്നങ്ങൾ, കാർഷിക ഉത്പന്നങ്ങൾ, ജൈവവിത്തുകൾ, വളങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ഇലക്ട്രോണിക്സ്, ഫാഷൻ, പുസ്തകങ്ങൾ തുടങ്ങയവയിലെ വിവിധ ഉൽപ്പന്നങ്ങൾ വിലക്കുറവിൽ ടിക്ബൈയിലൂടെ ലഭിക്കും. ഒപ്പം വേഗത്തിലുള്ള വിതരണവും, സാധനം ലഭിക്കുന്ന മുറയ്ക്ക് പണമടയ്ക്കാനുള്ള സൈകര്യവും ഉറപ്പാക്കുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ ദിലീപ് ജോർജ്, എൻ.വി. ജിതേഷ്, പ്രിൻസ് സെബാസ്റ്റ്യൻ, മാത്യു യോഹന്നാൻ എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.