ജയരാജന്റെ രാജി സർക്കാരിന്റെ ശോഭ കെടുത്തി: വെള്ളാപ്പള്ളി
ജയരാജന്റെ രാജി സർക്കാരിന്റെ ശോഭ കെടുത്തി: വെള്ളാപ്പള്ളി
Friday, October 28, 2016 2:17 PM IST
ചേർത്തല: ജയരാജന്റെ രാജി സർ ക്കാരിന്റെ ശോഭ കെടുത്തിയെന്നു വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗം വാർഷിക പൊതു യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജയരാജനെതിരേയുള്ള നടപടികൊണ്ടു ഭരണത്തിനു പ്രത്യേക ഇ മേജ് ലഭിച്ചില്ല. ഭരണപക്ഷം ഇതിന്റെ പേരിൽ ജയരാജനെ ക്രൂശിക്കാൻ പാടില്ലായിരുന്നു. ജയരാജൻ ബന്ധു വിനു ജോലി കൊടുത്തതു വലിയ തെറ്റല്ല. നിശ്ചിത യോഗ്യത ഇല്ലെങ്കി ൽ നിയമിക്കപ്പെട്ടയാളെ പുറത്താക്കിയാൽ മതിയായിരുന്നു. പ്രതിപ ക്ഷ നേതാക്കൾ ഭരണത്തിലുണ്ടായിരുന്നപ്പോൾ സാമ്പത്തിക അഴിമതി കേസുകളുണ്ടായിട്ടും രാജിവച്ചിട്ടില്ല. കേന്ദ്രസർവകലാശാലയ്ക്ക് ശ്രീനാരായണ ഗുരുദേവന്റെ പേര് നൽകണമെന്ന എസ്എൻഡിപി യോ ഗത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ ഇതുവരെ പരിഗണിച്ചില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ അധ്യക്ഷത വഹിച്ചു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രവർത്തനറിപ്പോർട്ടും ബജറ്റും അവതരിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.