വിഴിഞ്ഞം–കോഴിക്കോട് യാത്രാക്കപ്പൽ സർവീസ് തുടങ്ങും: കടന്നപ്പള്ളി
വിഴിഞ്ഞം–കോഴിക്കോട് യാത്രാക്കപ്പൽ സർവീസ് തുടങ്ങും: കടന്നപ്പള്ളി
Friday, October 28, 2016 1:56 PM IST
തിരുവനന്തപുരം: വിഴിഞ്ഞം–കൊച്ചി, കൊച്ചി–കോഴിക്കോട് യാത്രാക്കപ്പൽ സർവീസ് തുടങ്ങാൻ ഉദ്ദേശിക്കുന്നതായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. ഇതിനായി സേഫ് ബോട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെ തെരഞ്ഞെടുത്തിട്ടുണ്ട്.

ഇത് വിജയകരമായാൽ മറ്റു തുറമുഖങ്ങളെക്കൂടി കൂട്ടിയിണക്കി പദ്ധതി നടപ്പാക്കുമെന്ന് പി.കെ. ബഷീർ,എൻ.എ. നെല്ലിക്കുന്ന്, വി.കെ. ഇബ്രാഹിം കുഞ്ഞ്, കെ. എം. ഷാജി എന്നിവരെ അറിയിച്ചു. ആസൂത്രണ ബോർഡിന്റെ 2015ലെ സാമ്പത്തിക അവലോകന റിപ്പോ ർട്ട് പ്രകാരം കാർഷിക മേഖലയി ലെ വളർച്ചാനിരക്ക് സ്‌ഥിര വിലസൂചിക പ്രകാരം നെഗറ്റീവാണെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ സഭയെ അറിയിച്ചു. വിലത്തകർച്ച നേരിടാൻ കേന്ദ്ര, സംസ്‌ഥാന സർക്കാരുകളുടെ സഹകരണത്തോടെ സ്പെഷൽ പാക്കേജ് നടപ്പാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.