സിഡ്ക സംസ്‌ഥാന പ്രതിനിധി സമ്മേളനം നാളെ ചങ്ങനാശേരിയിൽ
Friday, October 28, 2016 1:55 PM IST
ചങ്ങനാശേരി: ആന്ധ്ര, തെലുങ്കാന, കർണാടക, തമിഴ്നാട്, കേരള, പോണ്ടിച്ചേരി എന്നീ ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിലെ ദളിത് കത്തോലിക്കരുടെ ഐക്യവേദിയായി ഹൈദരാബാദ് ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന സൗത്ത് ഇന്ത്യൻ ദളിത് കാത്തലിക് അസോസിയേഷന്റെ (സിഡ്ക) കേരളഘടകം സംസ്‌ഥാന പ്രതിനിധി സമ്മേളനം നാളെ ചങ്ങനാശേരി എസ്.ബി കോളജ് എം.ബി.എ ഓഡിറ്റോറി യത്തിൽ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനത്തിൽ സംസ്‌ഥാന വൈസ് പ്രസിഡന്റ് ജസ്റ്റിൻ മാത്യു അധ്യക്ഷത വഹിക്കും സിഡ്ക പ്രസിഡന്റ് അൽഫോൻസ് കെന്നഡി (കർണാടക) പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് കേന്ദകമ്മിറ്റി അംഗം ടി.ജെ ഏബ്രഹാം സിഡ്കായുടെ പ്രസക്‌തിയെ കുറിച്ചു പ്രബന്ധം അവതരിപ്പിക്കും. കോട്ടയം ജില്ലാ പ്രസിഡന്റ് പി.ജെ ജോൺ, ആലപ്പുഴ ജില്ലാ പ്രസിഡന്റ് തോമസ് ചില്ലക്കളം നീണ്ടൂർ ഗ്രാമപഞ്ചായത്ത് അംഗം എൻ.ജെ റോസമ്മ, ജയിംസ് ചാക്കോ കൊല്ലം, സതീശ് വണ്ടിപ്പെരിയാർ, റോജി ജോസഫ് എറണാകുളം, ജെസി ജോൺ പള്ളിക്കത്തോട് എന്നിവർ ചർച്ചകളിൽ പങ്കെടുത്തു സംസാരിക്കും. സി.സി കുഞ്ഞുകൊച്ച് മോഡറേറ്റർ ആയിരിക്കും.


11.30ന് നടക്കുന്ന വനിത ഫോറത്തിന്റെ രൂപീകരണത്തിൽ സിഡ്ക കോട്ടയം ജില്ലാകമ്മിറ്റി സെക്രട്ടറി തങ്കമ്മ ഫിലിപ്പ് അധ്യക്ഷത വഹിക്കും. പരിവർത്തിത ക്രൈസ്തവ വികസന കോർപ്പറേഷൻ റീജണൽ മാനേജർ ബി. ഗോപകുമാർ കോർപറേഷന്റെ പദ്ധതികളെക്കുറിച്ചു വിശദീകരിക്കും. സംസ്‌ഥാന സമിതി അംഗം എം. എ ജോസഫ് നന്ദി പറയും.

ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന പൊതുസമ്മേളനത്തിൽ സം സ്‌ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കൽ അധ്യക്ഷ വഹിക്കും.കേരളസംസ്‌ഥാന ജലസേചന വകുപ്പുമന്ത്രി അഡ്വ. മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്യും. ബുള്ളറ്റിൻ പ്രകാശനം സി.എഫ് തോമസ് എം.എൽ.എ നിർവഹിക്കും. ഫാ. ആൽബർട്ട് നെൽസൺ (തമിഴ്നാട്) ഫാ. ബെന്നി കുഴിയടിയിൽ, സ്ലീ വാഗലീലി (ആന്ധ്ര), റോസമ്മ ശാ ന്തിഗ്രാം, ജസ്റ്റിൻ മാത്യു, ഷിബു ജോസഫ്, പി. ഡേവിഡ്, സോജൻ തോമസ് എന്നിവർ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.