പ്ലസ്ടു അധ്യാപകരുടെ പ്രതിഷേധ മാർച്ചും ധർണയും
Friday, October 28, 2016 1:48 PM IST
കോട്ടയം: ഹയർ സെക്കൻഡറിയെ ഡിപിഐയിൽ ലയിപ്പിക്കാനുള്ള നീക്കത്തിൽനിന്ന് ഗവൺമെന്റ് പിന്തിരിയുക, ശനിയാഴ്ചകളിലെ ജോലി ഇതരദിവസങ്ങളിൽ ചെയ്തുതീർക്കുന്ന ഹയർ സെക്കൻഡറിയിൽ വീണ്ടും ശനിയാഴ്ച പ്രവർത്തിദിനമാക്കാനുള്ള തീരുമാനം ഉപേക്ഷിക്കുക, മൂന്നുവർഷമായി ശമ്പളമില്ലാത്ത അധ്യാപകരുടെ തസ്തിക സൃഷ്‌ടിച്ച് ശമ്പളം നൽകുക, അഞ്ചുവർഷം സർവീസ് പൂർത്തിയാക്കിയ ജൂണിയർ അധ്യാപകരെ സീനിയർ ആക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എഎച്ച്എസ്ടിഎയുടെ നേതൃത്വത്തിൽ സംസ്‌ഥാന തലത്തിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായി കോട്ടയം ഇടുക്കി ജില്ലയിലെ അധ്യാപകർ ചൊവ്വാഴ്ച കോട്ടയം തിരുനക്കര ഗാന്ധിപ്രതിമയ്ക്കു സമീപത്തുനിന്നു കോട്ടയം ആർഡിഡി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.