ബിപിഎൽ ലിസ്റ്റിലെ അപാകത: യൂത്ത്ഫ്രണ്ട് –എം ധർണ നടത്തി
Friday, October 28, 2016 1:47 PM IST
കോട്ടയം: ബിപിഎൽ ലിസ്റ്റിലെ അപാകതകൾ പരിഹരിക്കണമെന്നും അതിന്റെ പേരിൽ വൃദ്ധരായ അമ്മമാരെയും സ്ത്രീ ജനങ്ങളെയും സപ്ലൈ ഓഫീസിൽ വിളിച്ചു വരുത്തി ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കണമെന്നും, ഉദ്യോഗസ്‌ഥർ വീട്ടിലെത്തി അപാകതകൾ പരിഹരിച്ചു റേഷൻ വിതരണം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത്ഫ്രണ്ട്–എം സംസ്‌ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി സംസ്‌ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ സപ്ലൈ ഓഫീസ് ധർണയും ഉപരോധവും നടന്നു.

ഇടുക്കിയിൽ റോഷി അഗസ്റ്റ്യൻ എംഎൽഎയും തൃശൂരിൽ തോമസ് ഉണ്ണിയാടനും എറണാകുളത്ത് സംസ്‌ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പനും, ചങ്ങനാശേരിയിൽ കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി ജോബ് മൈക്കിളും, കാഞ്ഞിരപ്പള്ളിയിൽ യൂത്ത്ഫ്രണ്ട് സംസ്‌ഥാന ജനറൽ സെക്രട്ടറി ഷാജി പാമ്പൂരിയും, പാലായിൽ സംസ്‌ഥാന ജനറൽ സെക്രട്ടറി സാജൻ തൊടുകയും സമരം ഉദ്ഘാടനം ചെയ്തു.


മറ്റ് കേന്ദ്രങ്ങളിൽ ഒക്ടോബർ 31, നവംബർ ഒന്ന് തീയതികളിൽ സമരങ്ങൾ നടക്കുമെന്ന് യൂത്ത് ഫ്രണ്ട്–എം സംസ്‌ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പൻ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.