പാലാ സെന്റ് ജോസഫ്സ് എൻജിനിയറിംഗ് കോളജിൽ ടെക്നിക്കൽ യൂണിവേഴ്സിറ്റി ഗെയിംസ് മത്സരങ്ങൾ
Friday, October 28, 2016 1:34 PM IST
പാലാ: കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ പ്രഥമ സ്പോട്സ് ആൻഡ് ഗെയിംസ് മത്സരങ്ങൾ ഇന്ന് ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് എൻജിനിയറിംഗ് കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിക്കും. കേരളത്തിലെ നിരവധി എൻജിനിയറിംഗ് കോളജുകളിലെ ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, ചെസ് എന്നീ ഇനങ്ങളിലെ കായികതാരങ്ങൾ പങ്കെടുക്കും. മത്സരങ്ങൾക്ക് പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർ കോളജ് അധികാരികളിൽ നിന്നുള്ള സാക്ഷ്യപത്രവുമായി രാവിലെ ഒമ്പതിന് സ്റ്റേഡിയത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന് ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ബൈജു ജേക്കബ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ 9447301609 എന്ന നമ്പറിലും, കെടിയു വെബ്സൈറ്റിലും ലഭ്യമാണ്.


വൈകുന്നേരം അഞ്ചിനു നടക്കുന്ന സമാപന സമ്മേളനത്തിൽ കോളജ് ചെയർമാൻ മോൺ. ജോസഫ് കൊല്ലംപറമ്പിൽ സമ്മാനവിതരണം നിർവഹിക്കും. മാനേജർ ഫാ. മാത്യു കോരംകുഴ, ഡയറക്ടർ ഡോ. പി.ജെ. ജോർജ്, പ്രിൻസിപ്പൽ ഡോ. സി.ജെ. ജോസഫ്, ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ബൈജു ജേക്കബ് എന്നിവർ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.