വ്യാജ സർട്ടിഫിക്കറ്റ്; പ്രത്യേക അന്വേഷണ സംവിധാനം
Friday, October 28, 2016 1:34 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ വ്യാജ സർട്ടിഫിക്കറ്റുകൾ ലഭ്യമാകുന്നത് സംബന്ധിച്ച് പരാതികൾ ലഭിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുസംബന്ധിച്ചു നാലു കേസുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒൻപതുപേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

ജയിംസ് മാത്യുവിന്റെ സബ്മിഷനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇത്തരം കേസുകൾ പരിശോധിക്കുന്നതിനായി പ്രത്യേക അന്വേഷണ സംവിധാനം ഒരുക്കുന്ന കാര്യം പരിഗണിക്കും. സ്കൂൾ, കോളജ് ഉൾപ്പെടെയുള്ള സ്‌ഥലങ്ങളിൽ കൂടുതൽ ട്രാഫിക് വാർഡൻമാരെ നിയമിക്കുന്നത് പരിശോധിക്കുമെന്നു പി.ടി. തോമസിനു മുഖ്യമന്ത്രി മറുപടി നല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.