വിദ്യാസമുന്നതി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
Friday, October 28, 2016 1:34 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്തെ മുന്നോക്ക (സംവരണേതര) സമുദായങ്ങളിൽപ്പെടുന്നവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ ധനസഹായമായി സംസ്‌ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ (സമുന്നതി) നടപ്പാക്കി വരുന്ന വിദ്യാസമുന്നതി സ്കോളർഷിപ്പിന് അർഹരായവരിൽ നിന്നും 2016–17 വർഷത്തേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ നവംബർ ഒന്നുമുതൽ ഓൺലൈനായി സമർപ്പിക്കാം. ഹൈസ്കൂൾ, ഹയർ സെക്കൻഡറി, ബിരുദം, ബിരുദാനന്തര ബിരുദം, സിഎ, സിഎംഎ (ഐസിഡബ്ല്യുഎ) സിഎസ്, ദേശീയ നിലവാരമുള്ള സ്‌ഥാപനങ്ങളിലെ ബിരുദം/ബിരുദാനന്തര ബിരുദം, ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുന്നത്.


സംസ്‌ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷന്റെ വെബ്സൈറ്റിലെ ഡാറ്റാ ബാങ്കിൽ രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾക്കും, ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും www.kswfc.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 15.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.