ആർഎസ്എസ് ആയുധ പരിശീലനം: നടപടി വേണമെന്നു പി. ജയരാജൻ
Thursday, October 27, 2016 12:31 PM IST
കണ്ണൂർ: ജില്ലയിൽ ശാശ്വത സമാധാനം ഉറപ്പുവരുത്തണമെങ്കിൽ ആർഎസ്എസിന്റെ നേതൃത്വത്തിൽ നടക്കുന്ന ആയുധപരിശീലനം തടയണമെന്നു സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ. ജില്ലയിൽ 25 ക്ഷേത്രങ്ങളിലും 20 സ്കൂളുകളിലും 13 സർക്കാർ സ്‌ഥാപനങ്ങളിലും ആർഎസ്എസ് നേതൃത്വത്തിൽ ആയുധ പരിശീലനം നടക്കുന്നുണ്ടെന്നാണു സിപിഎമ്മിനു ലഭിച്ച വിവരം. ഇത് 1988ലെ മതസ്‌ഥാപനങ്ങൾ ദുരുപയോഗം തടയൽ നിയമമനുസരിച്ചും മറ്റു നിയമങ്ങൾ അനുസരിച്ചും ശിക്ഷാർഹമായ കുറ്റമാണ്.


ആരാധനാലയങ്ങളിൽ നടക്കുന്ന ആയുധ പരിശീലനം അനുവദിക്കാൻ പാടില്ല. വിശ്വാസികളെ ദുരുപയോഗം ചെയ്യാനാണ് ആർഎസ്എസിന്റെ ശ്രമമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

ജില്ലയിൽ സമാധാനം പുനഃസ്‌ഥാപിക്കുന്നതിനു സിപിഎം പ്രതിജ്‌ഞാബദ്ധമാണെന്നും ജയരാജൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.