ജാമ്യവ്യവസ്‌ഥ റദ്ദാക്കാൻ സൂഫിയ മഅദനി കോടതിയിൽ
Thursday, October 27, 2016 12:21 PM IST
കൊച്ചി: തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസ് തട്ടിയെടുത്തു കളമശേരിയിൽ കത്തിച്ച കേസിലെ പ്രതിയായ സൂഫിയ മഅദനി ജാമ്യവ്യവസ്‌ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം പ്രത്യേക എൻഐഎ കോടതിയെ സമീപിച്ചു.

ഭർത്താവായ അബ്ദുൾ നാസർ മഅദനി ബംഗളൂരുവിൽ ചികിത്സയിലാണെന്നും അദ്ദേഹത്തെ പരിചരിക്കാനായി ബംഗളൂരുവിൽ കഴിയേണ്ടതിനാൽ എറണാകുളം ജില്ല വിട്ടുപോകരുതെന്ന ജാമ്യവ്യവസ്‌ഥ റദ്ദാക്കണമെന്നുമാണ് ആവശ്യം.


ബസ് കത്തിക്കൽ കേസിൽ സൂഫിയയ്ക്കെതിരേ ഗുരുതരമായ ആരോപണങ്ങളുള്ളതിനാൽ ജാമ്യവ്യവസ്‌ഥ റദ്ദാക്കരുതെന്ന് എൻഐഎ കോടതിൽ ബോധിപ്പിച്ചു. കൂടുതൽ വാദം കേൾക്കാനായി ഹർജി ഇന്നു വീണ്ടും പരിഗണിക്കും.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണു സൂഫിക്കു നേരത്തേ മുൻകൂർ അനുമതിയില്ലാതെ എറണാകുളം ജില്ലയ്ക്കു പുറത്തുപോകരുതെന്ന ഉപാധിയോടെ ജാമ്യമനുവദിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.