പ്രോ– ലൈഫ് നാഷണൽ കോൺഫറൻസ് കൊടകര സഹൃദയ എൻജി.കോളജിൽ
പ്രോ– ലൈഫ് നാഷണൽ കോൺഫറൻസ് കൊടകര സഹൃദയ എൻജി.കോളജിൽ
Thursday, October 27, 2016 12:14 PM IST
കൊടകര: പ്രോ–ലൈഫ് നാഷണൽ കോൺഫറൻസ് ‘ല വിറ്റ’ കൊടകര സഹൃദയ എൻജിനിയറിംഗ് കോളജിൽ ഡിസംബർ രണ്ട്, മൂന്ന്, നാല് തീയതികളിൽ നടക്കും. രണ്ടിനു രാവിലെ എട്ടിന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം നിർവഹി ക്കും. മൂന്നിനു സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് പ്രഭാഷണം നടത്തും.

ആദ്യമായാണ് പ്രോ– ലൈഫ് ദേശീയ സെമിനാർ കേരളത്തിൽ നടക്കുന്നത്. ഇരിങ്ങാലക്കുട രൂപത ഫാമിലി അപ്പസ്തോലേറ്റും ജീസസ് യൂത്ത് പ്രോ– ലൈഫ് മിനിസ്ട്രിയും സംയുക്‌തമായാണു കോൺഫറൻസിന് ആതിഥേയത്വം വഹിക്കുന്നത്.

ഹ്യുമൻ ലൈഫ് ഇന്റർനാഷണലിന്റെ പ്രസിഡന്റും അമേരിക്കക്കാരനുമായ ഫാ.ഷെനാൻ ബൊക്കെ, ഡോ. ബ്രയൻ ക്ലോവ്സ്, ഡോ.ലിഗായ അക്കോസ്റ്റ എന്നീ അന്തർദേശീയ പ്രശസ്തരാണു മുഖ്യപ്രഭാഷകർ. മനുഷ്യജീവനെ ഗർഭധാരണം മുതൽ സ്വാഭാവിക മരണംവരെ ബഹുമാനിക്കാനും സ്നേഹിക്കാനും ആദരിക്കാനും സംരക്ഷിക്കാനും ജീവന്റെ പ്രവാചകരെ വാർത്തെടുക്കുക എന്നതാണു കോൺഫറൻസിന്റെ ലക്ഷ്യം.


ഭാരതത്തിലെ വിവിധ കത്തോലിക്കാ രൂപതകളിൽനിന്നുള്ള ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടർമാർ, കത്തോലിക്കാ ആശുപത്രി മേധാവികൾ, ഡോക്ടർമാർ, പ്രോ– ലൈഫ് പ്രവർത്തകർ, നഴ്സുമാർ, ദമ്പതികൾ, പ്രഫഷണൽ വിദ്യാർഥികൾ തുടങ്ങി 500 പ്രതിനിധികളാണു കോൺഫറൻസിൽ പങ്കെടുക്കുക.

കോൺഫറൻസിന്റെ വിജയത്തിനായി ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ.ആന്റോ തച്ചിൽ, ഇരിങ്ങാലക്കുട രൂപത ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടർ റവ.ഡോ. ജോജി കല്ലിങ്ങൽ, റവ.ഡോ.നെവിൻ ആട്ടോക്കാരൻ, ഡോ. ഫിന്റോ ഫ്രാൻസിസ് എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.

രജിസ്ട്രേഷനായി www.nplc 2016.org. വിശദാംശങ്ങൾക്ക്: 2016 ഹമ്ശമേ*ഴാമശഹ.രീാ ഫോൺ: 0480– 2880878.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.