കരിമരുന്നു പ്രയോഗത്തിന് തടസമില്ല
Thursday, October 27, 2016 12:14 PM IST
തിരുവനന്തപുരം: തൃശൂർ പൂരത്തിന് കരിമരുന്ന് പ്രയോഗം നടത്താൻ തടസമില്ലെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയിൽ അറിയിച്ചു. മത്സരക്കമ്പം നടത്തുന്നതിനാണ് തടസമുള്ളത്. അല്ലാതെയുള്ള കരിമരുന്ന് പ്രയോഗത്തിന് നിയന്ത്രണമില്ല. തൃശൂർ പൂരത്തിന് മത്സരമല്ല രണ്ട് ദേവസ്വങ്ങളുടെ പ്രകടനമാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ ഇവിടെ നിയന്ത്രണമില്ലെന്നും കെ. മുരളീധരനു മന്ത്രി മറുപടി നൽകി. ദുരന്തനിവാരണത്തിനു പ്രാദേശിക തലത്തിൽ പ്രതികരണ സേനകൾ രൂപീകരിക്കും. ദുരന്തങ്ങളുണ്ടാകുമ്പോൾ സമീപവാസികളായ ജനങ്ങളാണ് ജീവൻ രക്ഷിക്കാൻ വേണ്ടി ആദ്യം മുന്നിട്ടിറങ്ങുന്നത്. ഇവർക്ക് പ്രാദേശിക അടിസ്‌ഥാനത്തിൽ പരിശീലനം നൽകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.