കേരളത്തെ തെരുവുനായവിമുക്‌ത സംസ്‌ഥാനമാക്കും: മന്ത്രി ജലീൽ
കേരളത്തെ തെരുവുനായവിമുക്‌ത സംസ്‌ഥാനമാക്കും: മന്ത്രി ജലീൽ
Wednesday, October 26, 2016 12:15 PM IST
തിരുവനന്തപുരം: അടുത്ത അഞ്ചു വർഷം കൊണ്ടു സംസ്‌ഥാനത്തെ തെരുവുനായ വിമുക്‌തമാക്കുകയാണു സർക്കാർ ലക്ഷ്യമെന്നും ഇതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും തദ്ദേശഭരണ മന്ത്രി കെ.ടി. ജലീൽ. ആക്രമണകാരികളായ നായ്ക്കളെ എന്തു ചെയ്യണമെന്നു നിയമത്തിൽ വ്യക്‌തമായി പറയുന്നുണ്ട്. ഇതിന് ആവശ്യമായ നടപടികൾ തദ്ദേശ സ്‌ഥാപനങ്ങൾ സ്വീകരിക്കും. തെരുവുനായ്ക്കളെ പുനരധിവസിപ്പിക്കാൻ ബ്ലോക്കുകൾ തോറും ഡോഗ് പാർക്കുകൾ തുറക്കും. വീടുകളിൽ നായ്ക്കളെ വളർത്താൻ തദ്ദേശ സ്‌ഥാപനങ്ങൾ വഴി ലൈസൻസ് സമ്പ്രദായം ഏർപ്പെടുത്തും.


തെരുവുനായ്ക്കളെ കൊല്ലുന്നവർക്കെതിരേ കാപ്പ ചുമത്തേണ്ട സാഹചര്യം ഇപ്പോളില്ല. ഇത്തരം നടപടികൾ സ്വീകരിക്കാൻ സംസ്‌ഥാന ഭരണകൂടം ഇവിടെയുണ്ട്. സംസ്‌ഥാനത്തിന്റെ ഫെഡറൽ അധികാരത്തിനുമേൽ കേന്ദ്ര സർക്കാർ കയറേണ്ട സാഹചര്യം നിലവിലില്ലെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.