ശ്രീനാരായണീയരെ ലക്ഷ്യമിട്ട് കോൺഗ്രസ്
Wednesday, October 26, 2016 12:11 PM IST
കണ്ണൂർ: സിപിഎമ്മും ബിജെപിയും ശ്രീനാരായണീയരെ ആകർഷിക്കാൻ കരുക്കൾ നീക്കവേ കോൺഗ്രസും വോട്ടുബാങ്ക് സംരക്ഷിക്കാനായി രംഗത്ത്. സംസ്‌ഥാനതലത്തിൽതന്നെ കോൺഗ്രസ് നിലപാടുകളിൽ വരുത്തുന്ന തിരുത്തലുകളുടെ തുടക്കമാണു കണ്ണൂരിൽ നാളെ ആരംഭിക്കുന്ന ശ്രീനാരായണ ഗുരു സന്ദേശയാത്ര. യാത്രയുടെ ഉദ്ഘാടനത്തിനു കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും സമാപന പരിപാടിക്കു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമെത്തും. ഉദ്ഘാടന പരിപാടി തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്ര പരിസരത്തും സമാപന പരിപാടി 29ന് വൈകുന്നേരം തലശേരി ജഗന്നാഥ ക്ഷേത്ര പരിസരത്തും നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.