ബന്ധുനിയമന കേസ്: വിജിലൻസ് പ്രതിപക്ഷ നേതാവിന്റെ മൊഴിയെടുത്തു
ബന്ധുനിയമന കേസ്: വിജിലൻസ് പ്രതിപക്ഷ നേതാവിന്റെ മൊഴിയെടുത്തു
Wednesday, October 26, 2016 12:11 PM IST
തിരുവനന്തപുരം: മുൻ വ്യവസായ മന്ത്രി ഇ.പി. ജയരാജനെതിരേ ഉയർന്ന ബന്ധുനിയമന കേസിൽ വിജിലൻസ് സംഘം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴി രേഖപ്പെടുത്തി. ഇന്നലെ ഉച്ചകഴിഞ്ഞു നിയമസഭയിലെ പ്രതിപക്ഷ നേതാവിന്റെ ഓഫീസിലെത്തിയാണു തിരുവനന്തപുരം പ്രത്യേക അന്വേഷണ സംഘം യൂണിറ്റ് രണ്ട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മൊഴിയെടുത്തത്.

ഇ.പി. ജയരാജൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനാണെന്നും മുഖ്യമന്ത്രിയുടെ അറിവില്ലാതെ അനധികൃത നിയമനങ്ങൾ നടക്കില്ലെന്നും രമേശ് ചെന്നിത്തല മൊഴി നൽകി. അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു വ്യാപിപ്പിക്കണമെന്നും ചെന്നിത്തല പറഞ്ഞു.


കേസിൽ മുഖ്യ പരാതിക്കാരായ ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, മുൻ സംസ്‌ഥാന അധ്യക്ഷൻ വി. മുരളീധരൻ എന്നിവരുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.