അഭിഭാഷക– മാധ്യമ സംഘർഷത്തിലെ ലാത്തിച്ചാർജ്: ജസ്റ്റീസ് മുഹമ്മദ് ജുഡീഷൽ അന്വേഷണ കമ്മീഷൻ
Wednesday, October 26, 2016 12:11 PM IST
തിരുവനന്തപുരം: ഹൈക്കോടതിക്കു മുന്നിൽ അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിൽ നടന്ന സംഘർഷത്തെത്തുടർന്നുണ്ടായ പോലീസ് ലാത്തിച്ചാർജിനെക്കുറിച്ച് അന്വേഷിക്കുന്നതിന് റിട്ടയേഡ് ജസ്റ്റീസ് പി.എ. മുഹമ്മദിനെ അന്വേഷണ കമ്മീഷനായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ ജൂലൈ 20നു ഹൈക്കോടതിയുടെ വടക്കേ ഗേറ്റിനു മുന്നിൽ നടന്ന പോലീസ് ലാത്തിച്ചാർജിലേക്കു നയിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും 1952–ലെ കമ്മീഷൻ ഓഫ് എൻക്വയറി ആക്ട് പ്രകാരം അന്വേഷിക്കുക. ജഡ്ജിമാരുടെ ലഭ്യതക്കുറവു കാരണം സിറ്റിംഗ് ജഡ്ജിയുടെ സേവനം ലഭ്യമാക്കാൻ കഴിയില്ലെന്നു ഹൈക്കോടതി അറിയിച്ചതിനെത്തുടർന്നാണു വിരമിച്ച ജഡ്ജിയെ നിയമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.