സാമ്പത്തികവർഷത്തിൽ മാറ്റംവേണ്ടെന്നു കേരളം
Wednesday, October 26, 2016 12:11 PM IST
തിരുവനന്തപുരം: ഏപ്രിൽ ഒന്നു മുതൽ മാർച്ച് 31 വരെയുള്ള സാമ്പത്തിക വർഷത്തിൽ മാറ്റം വരുത്തണമെന്ന കേന്ദ്ര നിർദേശം സംസ്‌ഥാന മന്ത്രിസഭാ യോഗം തള്ളി. സാമ്പത്തിക വർഷം സാധാരണ കലണ്ടർ വർഷത്തിലേതുപോലെ ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയാക്കാനുള്ള കേന്ദ്ര നിർദേശം വേണ്ടെന്നും സാമ്പത്തിക വർഷം സംബന്ധിച്ചു നിലവിലുള്ള രീതി തന്നെ തുടർന്നാൽ മതിയെന്നും കേന്ദ്രസർക്കാർ നിയോഗിച്ച കമ്മിറ്റിയെ അറിയിക്കാൻ തീരുമാനിച്ചു. എൻഡോസൾഫാൻ ദുരിതബാധിതരുടെ റവന്യു റിക്കവറിക്കുമേലുളള മൊറട്ടോറിയത്തിന്റെ കാലാവധി ഒരു വർഷത്തേക്കു കൂടി നീട്ടാനും മന്ത്രിസഭ തീരുമാനിച്ചു.


വിഷം കലർന്ന ആയുർവേദ മരുന്നു കഴിച്ചു മരണമടഞ്ഞ ഡോ. പി.എ. ബൈജുവിന്റെ രക്ഷിതാക്കളുടെ പേരിൽ അഞ്ചു ലക്ഷം രൂപ ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിക്കും. കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഓഫീസുകൾക്കായുളള 2017 കലണ്ടർ വർഷത്തേക്കുളള പൊതു അവധികൾ അംഗീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.