വന മേധാവിയെ മാറ്റി: കോറിക്കു പകരം എസ്.സി. ജോഷി വനം മേധാവി
Wednesday, October 26, 2016 12:11 PM IST
തിരുവനന്തപുരം: വനം മേധാവി സ്‌ഥാനത്തുനിന്നു പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ബി.എസ്. കോറിയെ മാറ്റി. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (വിജിലൻസ്) ആയിരുന്ന എസ്.സി. ജോഷിക്കു വനം മേധാവിയുടെ ചുമതല നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വനംവകുപ്പിലെ രണ്ടാമനാണു എസ്.സി. ജോഷി.

ഡോ. ബ്രാൻഡ്സ്റ്റൺ എസ്. കോറിയെ മുഖ്യമന്ത്രിയുടെ കീഴിലുള്ള സയൻസ് ആൻഡ് ടെക്നോളജി വകുപ്പിന്റെ കീഴിലുള്ള കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി നിയമിച്ചു. ഏറെക്കാലമായി ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് ഡയറക്ടർ ഇല്ലായിരുന്നു.


വനം വകുപ്പുമായി ബന്ധപ്പെട്ടുള്ള സർക്കാർ നിർദേശങ്ങൾ വേഗത്തിൽ നടപ്പാക്കാൻ ബി.എസ്. കോറി തയാറാകാതിരുന്നതാണു മാറ്റാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സർക്കാരിന്റെ നയപരമായ തീരുമാനങ്ങളുമായി ബന്ധപ്പെട്ട ഫയലുകൾ പോലും നീങ്ങാത്ത സാഹചര്യത്തിൽ കൂടിയാണു മാറ്റം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.