ഇന്ധനനീക്കം തുടങ്ങി
Wednesday, October 26, 2016 11:45 AM IST
കൊച്ചി: ഇന്ത്യൻ ഓയിൽ കോർപറേഷന്റെ(ഐഒസി) ഇരുമ്പനം പ്ലാന്റിൽ ടാങ്കർ ലോറി ഉടമകളും തൊഴിലാളികളും നടത്തിവന്ന സമരം ഒത്തുതീർപ്പായതിനെത്തുടർന്ന് പ്ലാന്റിൽനിന്നുള്ള ഇന്ധനനീക്കം പുനരാരംഭിച്ചു.

ഇന്നലെ രാവിലെ ഇരുമ്പനത്തു ചേർന്ന തൊഴിലാളികളുടെ വിശദീകരണ യോഗത്തിനു ശേഷമാണ് പ്ലാന്റിൽനിന്നു ടാങ്കറുകൾ ഇന്ധനനീക്കം ആരംഭിച്ചത്.

കഴിഞ്ഞ നാലു ദിവസത്തെ ടാങ്കർ സമരത്തിൽ ഐഒസി പമ്പുകൾ മിക്കതും കാലിയായിരുന്നു. സംസ്‌ഥാനത്തെ 950 പമ്പുകളിലേക്കാണ് ഐഒസിയിൽനിന്ന് ഇന്ധനം വിതരണം ചെയ്തിരുന്നത്. ഇതിൽ ഏഴു ജില്ലകളിലെ 700ഓളം പമ്പുകൾ സമരത്തെ തുടർന്ന് അടച്ചിരുന്നു. വിതരണം പൂർവസ്‌ഥിതിയിലാകാൻ രണ്ടു ദിവസമെങ്കിലും വേണ്ടിവരും. ചൊവ്വാഴ്ച തിരുവനന്തപുരത്തു ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ ഐഒസി മാനേജ്മെന്റ് പ്രതിനിധികളും കോ–ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണു സമരം ഒത്തുതീർപ്പായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.