റേഷൻകാർഡ് അപാകത പരിഹരിക്കണം: യൂത്ത്ഫ്രണ്ട്–എം
Wednesday, October 26, 2016 11:41 AM IST
കോട്ടയം: റേഷൻ കാർഡിലെ എപിഎൽ, ബിപിഎൽ ലിസ്റ്റിൽ ഉണ്ടായിരിക്കുന്ന അപാകത പരിഹരിക്കാൻ വീട്ടമ്മമാരെയും വൃദ്ധജനങ്ങളെയും സർക്കാർ ഓഫീസിൽ വിളിച്ചുവരുത്തി ബുദ്ധിമുട്ടിക്കുന്നതിനു പകരം ലിസ്റ്റിലെ അപാകതകൾ വീടുകളിൽ ഉദ്യോഗസ്‌ഥർ എത്തി പരിഹരിക്കണമെന്നു യൂത്ത്ഫ്രണ്ട്–എം സംസ്‌ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ.

റേഷൻ വിതരണം പുനരാരംഭിക്കണമെന്നും റേഷൻകാർഡിലെ അപാകതകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത്ഫ്രണ്ട്–എമ്മിന്റെ നേതൃത്വത്തിൽ നാളെ പത്തനംതിട്ട ഒഴികെയുള്ള സംസ്‌ഥാനത്തെ എല്ലാ ജില്ലാ സപ്ലൈ ഓഫീസ് പടിക്കലും കോട്ടയം ജില്ലയിലെ എല്ലാ താലൂക്ക് സപ്ലൈ ഓഫീസ് പടിക്കലും ധർണ നടത്താൻ സംസ്‌ഥാന നേതൃയോഗം തീരുമാനിച്ചു. ഷാജി പാമ്പൂരി, സജി ജോസഫ്, പ്രസാദ് ഉരുളികുന്നം, ജോജി കുറത്തിയാടൻ, ജോൺ ഇരുപൂളാംകാട്ടിൽ, ജോൺ മാങ്ങാപ്പള്ളിൽ, അജിത് മുതിരമല, ബിജു പാതിരുമല, യൂജിൻ കൂവെള്ളൂർ, പ്രവീൺ രാമചന്ദ്രൻ, ജയിംസ് പെരുമാംകുന്നേൽ, റെജി തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.