150 മോഷണക്കേസുകളിലെ പ്രതിയും കൂട്ടാളിയും അറസ്റ്റിൽ
150 മോഷണക്കേസുകളിലെ  പ്രതിയും കൂട്ടാളിയും അറസ്റ്റിൽ
Wednesday, October 26, 2016 11:41 AM IST
അങ്കമാലി: നൂറ്റമ്പതോളം മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെയും ബംഗാൾ സ്വദേശിയായ കൂട്ടാളിയെയും അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര കരിക്കത്തിൽ പുത്തൻവീട്ടിൽ കോട്ടത്തല രാജേഷ് എന്ന അഭിലാഷ്(36), ബംഗാൾ ന്യൂജെയ് സ്ട്രീറ്റിൽ ശ്യാമൾ റോയി(26) എന്നിവരാണ് അറസ്റ്റിലായത്. അങ്കമാലി ബാങ്ക് ജംഗ്ഷനിലെ ആഷർ ടെക്നോളജീസ് എന്ന സ്‌ഥാപനത്തിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണു പ്രതികൾ കുടുങ്ങിയത്.


കഴിഞ്ഞ 16ന് രാത്രി ആഷർ ടെക്നോളജീസിൽനിന്നു മൂന്നു ലക്ഷത്തോളം വിലവരുന്ന ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളുമാണു പ്രതികൾ കവർന്നത്. അങ്കമാലിയിലെ മോഷണത്തിനു ശേഷം എറണാകുളം സിറ്റിയിലും തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള മൊബൈൽ ഷോപ്പുകളിലും സൂപ്പർ മാർക്കറ്റുകളിലും പ്രതികൾ കവർച്ച നടത്തിയെന്ന് പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.