ഫോട്ടോ മാറ്റി പതിപ്പിച്ച പാസ്പോർട്ടുമായി യാത്രക്കാരൻ അറസ്റ്റിൽ
Wednesday, October 26, 2016 11:41 AM IST
നെടുമ്പാശേരി: മറ്റൊരാളുടെ പാസ്പോർട്ടിൽ സ്വന്തം ഫോട്ടോ ഒട്ടിച്ചു വിദേശത്തുനിന്നെത്തിയ യാത്രക്കാരൻ കൊച്ചി വിമാനത്താവളത്തിൽ പിടിയിലായി. പാലക്കാട് സ്വദേശി അബൂബക്കർ(32) ആണ് പിടിയിലായത്. കാസർഗോഡ് ഉദുമ സ്വദേശി ഹമീദിന്റെ പാസ്പോർട്ടിലാണു ഫോട്ടോ മാറ്റി ഒട്ടിച്ചത്. റിയാദിൽനിന്നു സൗദി എയർലൈൻസ് ഫ്ളൈറ്റിലാണു കൊച്ചിയിൽ വന്നത്. അബൂബക്കറിനെ അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.