ഹോമി ഭാഭ അവാർഡ് ഡോ. ജോൺ ഫിലിപ്പിന്
ഹോമി ഭാഭ അവാർഡ്  ഡോ. ജോൺ ഫിലിപ്പിന്
Wednesday, October 26, 2016 11:41 AM IST
പാലാ: ഡിപ്പാർട്ട്മെന്റ് ഓഫ് അറ്റോമിക് എനർജിയുടെ ഹോമി ഭാഭ സയൻസ് ആൻഡ് ടെക്നോളജി പുരസ്കാ രം കൊല്ലം സ്വദേശിയും ഇന്ദിരാഗാന്ധി സെന്റർ ഫോർ അറ്റോമിക് എനർജി ശാസ്ത്രജ്‌ഞനുമായ ഡോ. ജോൺ ഫിലിപ്പിന്. പ്രശസ്തിപത്രവും ഫലകവും അഞ്ചുലക്ഷം രൂപയും അടങ്ങുന്നതാണ് അവാർഡ്. കൊല്ലം മുളവന വാറൂർ സ്വദേശിയാണ് ഡോ. ജോൺ ഫിലിപ്പ്.

സ്‌ഥിരതയും കാന്തികശക്‌തിയുമുള്ള നാനോ ഫ്ളൂയിഡ് വികസിപ്പിച്ച് താപവികിരണ ശക്‌തിയുള്ള ദ്രാവകമാക്കി മാറ്റുന്നതിനുള്ള സാങ്കേതികവിദ്യ കണ്ടെത്തിയതിനാണ് അവാർഡ്. നാനോ ഫ്ളൂയിഡിനെ നിറമാറ്റം ഉണ്ടാക്കാൻ കഴിവുള്ള പദാർഥമാക്കുന്ന സാങ്കേതികവിദ്യയും ഡോ. ജോണിന്റെ സംഭാവനയാണ്. നാളെ മുംബൈയിൽ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.