പാവപ്പെട്ട രോഗികൾക്കു കൂടുതൽ കാരുണ്യ ഫാർമസികൾ
Wednesday, October 26, 2016 11:35 AM IST
കണ്ണൂർ: 11 കാരുണ്യ കമ്യൂണിറ്റി ഫാർമസികൾകൂടി ആരംഭിക്കുന്നു. നിലവിലുള്ള 49 ഫാർമസികൾക്കു പുറമെയാണ് പുതുതായി 11 എണ്ണം കൂടി അനുവദിച്ചു സർക്കാർ ഉത്തരവായത്.

പൊതുമാർക്കറ്റിനേക്കാൾ 10 മുതൽ 93 ശതമാനംവരെ വിലക്കുറവിൽ ഇവിടെനിന്നു മരുന്നും മെഡിക്കൽ ഉപകരണങ്ങളും ലഭിക്കും. പുതിയ കാരുണ്യ മെഡിക്കൽ സ്റ്റോറുകളിൽ മൂന്നെണ്ണം കണ്ണൂർ ജില്ലയിലാണ്.

തലശേരി ജനറൽ ആശുപത്രി, പയ്യന്നൂർ, കൂത്തുപറമ്പ് താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലാണ് ജില്ലയിൽ പുതുതായി ആരംഭിക്കുന്ന കാരുണ്യ കമ്യൂണിറ്റി ഫാർമസികൾ. കൂടാതെ കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര താലൂക്ക് ആശുപത്രി, വയനാട്ടിലെ കൽപ്പറ്റ താലൂക്ക് ആശുപത്രി, കോട്ടയം ജില്ലയിലെ വൈക്കം താലൂക്ക് ആശുപത്രി, കൊല്ലം ജില്ലയിലെ പാരിപ്പള്ളി മെഡിക്കൽ കോളജ്, നെടുക്കോലം താലൂക്ക് ആശുപത്രി, പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്ക് ആശുപത്രി തുടങ്ങിയ സ്‌ഥലങ്ങളിലാണു പുതിയ ഫാർമസികൾ ഒരുക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.