വനിതാ സംരംഭകയുടെ രണ്ടരക്കോടിയുടെ കാറും രണ്ടു ലക്ഷത്തിന്റെ വാച്ചും കണ്ടെടുത്തു
വനിതാ സംരംഭകയുടെ രണ്ടരക്കോടിയുടെ കാറും രണ്ടു ലക്ഷത്തിന്റെ വാച്ചും കണ്ടെടുത്തു
Tuesday, October 25, 2016 1:44 PM IST
കൊച്ചി: മുഖ്യമന്ത്രിയുടെ പേര് പറഞ്ഞു യുവവനിതാ സംരംഭകയെ ഭീഷണിപ്പെടുത്തി ഡിവൈഎഫ്ഐ പ്രവർത്തകന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിയെടുത്ത ആഡംബര കാറും വാച്ചും പോലീസ് കണ്ടെടുത്തു. കൊച്ചി സ്വദേശിനി സാന്ദ്രാ തോമസിെൻറ രണ്ടരക്കോടി വിലവരുന്ന വാഹനവും രണ്ടു ലക്ഷത്തോളം വില വരുന്ന റാഡോ വാച്ചുമാണു തൃശൂരിൽനിന്നു പോലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ പിടിയിലായ തൃശൂർ വലപ്പാട് കാഞ്ഞിരപ്പറമ്പ് ജോഷിയുടെ സഹോദരെൻറ വീട്ടിൽനിന്നാണു കാറും വാച്ചും കണ്ടെടുത്തത്. ഇവ ഇന്നു കോടതിയിൽ ഹാജരാക്കും.


കഴിഞ്ഞ ചൊവ്വാഴ്ച പിടിയിലായ ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെ ഏഴു പേരെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തുവരികയാണ്. അതിനിടെ കേസിലെ പ്രതിയായ സിദ്ദിക്കിനെ അപകീർത്തിപ്പെടുത്തുന്നതിൽ പാർട്ടിയിലെ ചിലർക്കു പങ്കുണ്ടെന്നു കാണിച്ചു സിദ്ദിക്കിന്റെ ഭാര്യയും ഡിവൈഎഫ്ഐ എറണാകുളം ബ്ലോക്ക് കമ്മിറ്റി അംഗവും സിപിഎം നവമാധ്യമ സമിതി ജില്ലാ കോർഡിനേറ്ററുമായ ഫാത്തിമ സിദ്ദിക്ക് സിപിഎം സംസ്‌ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനു പരാതി നല്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.