മാധ്യമങ്ങളിലെ തൊഴിൽ സാഹചര്യം നിരീക്ഷിക്കാൻ സ്‌ഥിരം സംവിധാനം ഒരുക്കുമെന്നു മുഖ്യമന്ത്രി
മാധ്യമങ്ങളിലെ തൊഴിൽ സാഹചര്യം നിരീക്ഷിക്കാൻ സ്‌ഥിരം സംവിധാനം ഒരുക്കുമെന്നു മുഖ്യമന്ത്രി
Tuesday, October 25, 2016 1:30 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്തെ മാധ്യമങ്ങളിലെ തൊഴിൽ സാഹചര്യങ്ങളും ജീവനക്കാരുടെ വേതനവും അടക്കമുള്ളവ നിരീക്ഷിക്കാൻ തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ സ്‌ഥിരം സംവിധാനം ഒരുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.

തൊഴിൽ നിയമപ്രകാരവും മനുഷ്യത്വപരവുമായ നടപടികൾ സ്വീകരിക്കാനുള്ള നടപടികൾ ഒരുക്കാൻ സർക്കാർ ശ്രമിക്കും. മാധ്യമങ്ങളിൽ ജോലിക്കു സമയക്രമീകരണം ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നും വീണാ ജോർജിന്റെ ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

ദൃശ്യമാധ്യമങ്ങളെ വേജ് ബോർഡിന്റെ പരിധിയിൽ ഉൾപ്പെടുത്തുന്നതു വിദഗ്ധ സമിതി പഠിക്കേണ്ടതുണ്ട്. അച്ചടി മാധ്യമങ്ങളിൽ ജോലി നോക്കുന്നവർ താരതമ്യേന ഒരേ സ്‌ഥാപനത്തിൽ തന്നെ ജോലി നോക്കാൻ അഗ്രഹിക്കുമ്പോൾ ദൃശ്യമാധ്യമങ്ങളിൽ കൂടുതൽ വേതനം കിട്ടുന്നിടത്തേക്കു മാറുകയാണ്.


ദൃശ്യമാധ്യമങ്ങളിലെ മോഹ വേതനം കൈപ്പറ്റുന്നവർക്കു വേജ് ബോർഡ് നടപ്പാക്കേണ്ടതില്ലെന്ന അഭിപ്രായമാണുള്ളത്. ദൃശ്യ മാധ്യമരംഗത്ത് തൊഴിൽ അരക്ഷിതാവസ്‌ഥയുള്ളതായി പരാതികളൊന്നും സർക്കാരിനു ലഭിച്ചിട്ടില്ല. എന്നാൽ, പല സ്‌ഥാപനങ്ങളും കുറഞ്ഞ തുക വേതനമായി നൽകുന്നുണ്ടെന്ന കാര്യവും വിസ്മരിച്ചു കൂടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.